മാലിന്യ പ്ലാന്റിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
1485521
Monday, December 9, 2024 5:08 AM IST
മൂവാറ്റുപുഴ: ആയവന പാറത്താഴത്ത് തുടങ്ങുവാൻ ഉദ്ദേശിക്കുന്ന മാലിന്യ പ്ലാന്റിനെതിരെ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ യോഗം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് മാലിന്യ പ്ലാന്റ് വരാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു. പഞ്ചായത്തംഗം ഉഷ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രഭാഷണം നടത്തി.