നേര്യമംഗലം ഫാം ഫെസ്റ്റ് ഇന്ന് സമാപിക്കും
1485519
Monday, December 9, 2024 5:08 AM IST
കോതമംഗലം: വിജ്ഞാനവും കൗതുകവുമൊരുക്കിയ നേര്യമംഗലം ഫാം ഫെസ്റ്റ് ഇന്ന് സമാപിക്കും. സ്കൂൾ വിദ്യാർഥികളടക്കം വൻ തിരക്കാണ് ഇന്നലെ ഫെസ്റ്റ് നഗരിയിൽ അനുഭവപ്പെട്ടത്. യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നത് ലക്ഷ്യമിട്ടാണ് ഫെസ്റ്റ് ഒരുക്കിയിട്ടുള്ളത്. കന്നുകാലികൾ, കുളത്തിൽ നിറയെ മീനുകൾ, മുയലുകൾ, ചൂണ്ടയിട്ട് മീൻ പിടുത്തം, സൂര്യാകാന്തി പാടങ്ങൾ എന്നിവ ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.
വിവിധ കലാപരിപാടികളും കാർഷിക സെമിനാറുകളും കാർഷിക പ്രദർശനങ്ങളും, ഫോട്ടോഗ്രഫി മത്സരങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിനോട് അനുബന്ധിച്ച് ഇന്ന് ഞാറയ്ക്കൽ കൃഷി വിജ്ഞാന കേന്ദ്രത്തിലെ പി.എ. വികാസ് മത്സ്യകൃഷി എന്ന വിഷയത്തിൽ കാർഷിക സെമിനാറിന് നേതത്വം നൽകും. രാവിലെ ഒന്പത് മുതൽ വെകുന്നേരം അഞ്ച് വരെ ഫെസ്റ്റ് സന്ദർശിക്കാം.
വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം. തുടർന്ന് കലാസന്ധ്യ. ഫെസ്റ്റ് സമാപിച്ച ശേഷവും വെള്ളിയാഴ്ച വരെ പൊതുജനങ്ങൾക്ക് ഫാം സന്ദർശിക്കുന്നതിനുള്ള അനുമതി ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.