ഹോട്ടല്‍ ജീവനക്കാരൻ ട്രെയിന്‍ തട്ടി മരിച്ചു
1484965
Friday, December 6, 2024 10:38 PM IST
കൊച്ചി: മധ്യവയസ്കന് ട്രെയിന്‍ തട്ടി മരിച്ചു. പച്ചാളം സ്വദേശി ജോസഫ് (55) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഹോട്ടല്‍ ജീവനക്കാരനായ ഇദ്ദേഹം ജോലിക്കായി പോകുന്നതിനിടെ പച്ചാളത്ത് പാളം മുറിച്ചു കടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. എറണാകുളം നോര്‍ത്ത് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.