തിരുനാൾ
1484458
Thursday, December 5, 2024 3:27 AM IST
കാഞ്ഞൂർ ഫൊറോന പള്ളിയിൽ
കാലടി: പ്രസിദ്ധ തീർഥാടന കേന്ദ്രമായ കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ദർശന തിരുനാൾ 5, 6,7 ,8 തിയതികളിൽ ആഘോഷിക്കും. തിരുനാളിന് ഒരുക്കമായ നൊവേന കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ആരംഭിച്ചു. ഇന്ന് രാവിലെ ഏഴിന് കുർബാന, തിരുനാൾ കൊടിയേറ്റം. വികാരി ഫാ. ജോയി കണ്ണന്പുഴ കൊടിയേറ്റും.ആറിന് രാവിലെ 5.30 നും ഏഴിനും കുർബാന തുടർന്ന് ലൈത്തോരൻമാരുടെ വാഴ്ച. വൈകീട്ട് 5.30 ന് പ്രസുദേന്തി വാഴ്ച്ച. തുടർന്ന് കുർബാന, നൊവേന, സാൽവെ ലദീഞ്ഞ്. ഏഴിന് രാവിലെ 5.30 നും ഏഴിനും കുർബാന നേർച്ച പായസം വെഞ്ചിരിപ്പ്, വൈകീട്ട് 4.30 ന് കുർബാന നൊവേന തുടർന്ന് അങ്ങാടി പ്രദക്ഷിണം. തിരുനാൾ ദിനമായ എട്ടിന് രാവിലെ 5.30 നും ഏഴിനും കുർബാന. ഒന്പതിന് തിരുനാൾ പാട്ടു കുർബാന, പള്ളി ചുറ്റി പ്രദിക്ഷിണം തുടർന്ന് നേർച്ചസദ്യ വെഞ്ചിരിപ്പ്. കുട്ടികൾക്കുള്ള ആദ്യ ചോറൂട്ട് വൈകീട്ട് 5.30 നു കുർബാന നൊവേന. രാത്രി 7.30 ന് നാടകം. ഊട്ട് സദ്യയ്ക്കുള്ള പന്തലിന്റെ കാൽനാട്ട് കർമംവികാരി ഫാ.ജോയി കണ്ണമ്പുഴ നിർവഹിച്ചു.
കുഞ്ഞിത്തൈ പള്ളിയിൽ
പറവൂർ: കുഞ്ഞിത്തൈ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിലെ തിരുനാളിന് വികാരി ഫാ. പോൾ മനക്കിൽ കൊടിയേറ്റി. തുടർന്ന് ഊട്ടുസദ്യയും കരോക്കേ ഗാനമേളയും നടന്നു.ഇന്നും നാളെയും വൈകിട്ട് അഞ്ചിന് ദിവ്യബലി, ഏഴിന് കുടുംബ യൂണിറ്റുകളുടെ കലാപരിപാടികൾ. ഏഴിന് വൈകിട്ട് അഞ്ചിന് പൊന്തിഫിക്കൽ ദിവ്യബലി കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികനാകും. തുടർന്ന് പ്രദക്ഷിണം.എട്ടിന് രാവിലെ 10-ന് ആഘോഷമായ തിരുന്നാൾ ദിവ്യബലി. തുടർന്ന് പ്രദക്ഷിണം. വൈകിട്ട് അഞ്ചിന് കൊടിയിറക്കം, ദിവ്യബലി . 7.30-ന് ചവിട്ടുനാടകം വി. സെബസ്ത്യാനോസ്. പരിപാടികൾക്ക് വികാരി ഫാ.പോൾ മനക്കിൽ,കൺവീനർ ഡൈജൻ മുല്ലശേരി എന്നിവർ നേതൃത്വം നൽകും.
ആലങ്ങാട് പള്ളിയിൽ
ആലങ്ങാട്: ആലങ്ങാട് സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ദർശന തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളിനും ഇന്ന് കൊടിയേറും. ഈ വർഷം 313 വനിതാ പ്രസുദേന്തിമാരാണ് തിരുനാൾ നടത്തുന്നത്.
കൊടിയേറ്റ ദിവസമായ ഇന്ന് വൈകിട്ട് ആറിന് ദിവ്യബലി, പ്രസംഗം, സാൽവെ ലദീഞ്ഞ് നടക്കും. തുടർന്ന് വികാരി ഫാ. പോൾ ചുള്ളിയുടെ നേതൃത്വത്തിൽ കൊടിയേറ്റും. നാളെ വൈകിട്ട് 5.30ന് ദിവ്യബലി പ്രസുദേന്തി വാഴ്ച, സാൽവെ ലദീഞ്ഞ്. വൈകിട്ട് 7.30ന് കലാസന്ധ്യ തുടർന്ന് ലഘുനാടകം. ശനി രാവിലെ 6.30 നു ദിവ്യബലി. വൈകിട്ട് അഞ്ചിന് തിരി വെഞ്ചിരിപ്പ്, രൂപം എഴുന്നള്ളിപ്പ് പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുമുടി എടുക്കലും എഴുന്നള്ളിപ്പും.തുടർന്ന് വേസ്പര, പ്രധാന പ്രദക്ഷിണം. തിരുനാൾ ദിനമായ ഞായർ വൈകിട്ട് നാലിന് ദിവ്യബലി രാത്രി ഏഴിന് ഗാനമേള എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ.പോൾ ചുള്ളി, ബിനു കരിയാട്ടി, തിരുനാൾ കൺവീനർ കൊച്ചുത്രേസ്യ ജോസ്, ജോയിന്റ് കൺവീനർ ബീന സോജൻ, റോസി പൈനാടത്ത്, ലൂസി പൗലോസ് മണവാളൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പുതിയകാവ് പള്ളിയിൽ
തൃപ്പൂണിത്തുറ: പുതിയകാവ് ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ദർശന തിരുനാൾ ഇന്ന് തുടങ്ങും. വൈകിട്ട് 5.30ന് കുർബാന, പ്രസംഗം തുടർന്ന് തിരുനാൾ കൊടിയേറ്റ്. നാളെ വൈകിട്ട് ആറിന് കുർബാന, പ്രസുദേന്തി വാഴ്ച്ച. ഏഴിന് രാവിലെ 6.15ന് കുർബാന, വൈകിട്ട് അഞ്ചിന് തിരി വെഞ്ചരിപ്പ്, രൂപം എഴുന്നള്ളിയ്ക്കൽ, വേസ്പര, പ്രസംഗം തുടർന്ന് കുരീക്കാട് കപ്പേളയിലേയ്ക്ക് പ്രദക്ഷിണം. തിരുനാൾ ദിനമായ ഏട്ടിന് രാവിലെ 6.15നും 8നും കുർബാന, 9.30ന് തിരുനാൾ പാട്ടു കുർബാന, പ്രസംഗം തുടർന്ന് മേക്കര ഭാഗത്തേയ്ക്ക് പ്രദക്ഷിണം. വൈകിട്ട് അഞ്ചിന് കൊടിയിറക്കം, ഏഴിന് ഗാനമേള ആൻഡ് സ്റ്റാർ ഫിഗർഷോ. ഒന്പതിന് രാവിലെ 6.15ന് മരിച്ചവർക്ക് വേണ്ടിയുള്ള കുർബാന.
മഞ്ഞനക്കാട് പള്ളിയിൽ
വൈപ്പിൻ : മഞ്ഞനക്കാട് വിശുദ്ധഫ്രാൻസിസ് സേവ്യർ ദേവാലയത്തിലെ തിരുനാളിനു ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ കൊടിയേറ്റി. ഞായറാഴ്ചയാണ് തിരുനാൾ. ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിക്കൽ മുഖ്യകാർമികനാകും. തുടർന്ന് പ്രദക്ഷിണം.