ഓവർ ഹെഡ് കുടിവെള്ള ടാങ്ക് നിർമാണം പൂർത്തിയായി
1466601
Tuesday, November 5, 2024 1:58 AM IST
പള്ളുരുത്തി: ഇടക്കൊച്ചി പ്രദേശത്തെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് വേണ്ടി വിഭാവനം ചെയ്ത ഓവർ ഹെഡ് കുടിവെള്ള ടാങ്കിന്റെ നിർമാണം പൂർത്തിയായി. കൊച്ചി നഗരസഭ അമൃത് പദ്ധതിയിലൂടെയാണ് നിർമാണം പൂർത്തിയാക്കിയത്. 13 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കുവാൻ സാധിക്കുന്ന ടാങ്കാണിത്.
നിലവിൽ ഓവർ ഹെഡ് ടാങ്കിനോട് ചേർന്ന് ഭൂഗർഭ ജലസംഭരണിയുടെ നിർമാണവും നഗരസഭ ഏറ്റെടുത്ത് പൂർത്തിയാക്കും. അമൃത് പദ്ധതിയിലൂടെയാണ് 2.5 കോടി രൂപ ചെലവഴിച്ചാണ് ഭൂഗർഭ ടാങ്ക് പൂർത്തീകരിക്കുന്നത്. നേരത്തെ സംസ്ഥാന സർക്കാരാണ് ഭൂഗർഭ സംഭരണി നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ ടെണ്ടർ നടപടികൾ സ്വീകരിച്ചെങ്കിലും നിർമാണം മുന്നോട്ടുപോയില്ല. ഇതിനിടെയാണ് നഗരസഭ അമൃത് പദ്ധതിയിലൂടെ ടാങ്ക് നിർമിക്കാൻ ഒരുങ്ങുന്നത്.