സോഷ്യൽ കോൺവൊക്കേഷൻ നടന്നു
1465738
Saturday, November 2, 2024 2:13 AM IST
ആലുവ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് വിജയികൾക്കും ബെസ്റ്റ് ട്രെയിനികൾക്കുമായുള്ള കോൺവൊക്കേഷൻ സോഷ്യൽ വെൽഫെയർ ടെക്നിക്കൽ സ്കൂൾ പ്രൈവറ്റ് ഐടിഐയിൽ നടന്നു. പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. ജിജോ ഇണ്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.മാനേജർ ഫാ. ജോർജ് ചേപ്പില അധ്യക്ഷത വഹിച്ചു. നിപ്പോൺ ടൊയോട്ട സീനിയർ എച്ച്ആർ മാനേജർ സി. നവീൻ, വൈസ് പ്രിൻസിപ്പൽ ഫാ. അഖിൽ ചിറക്കൽ, ജെയ്സൺ മേലേത്ത്, മാത്യു പോൾ, പ്രിൻസിപ്പൽ എ. സജി മുണ്ടാടൻ, ടി.എ. ജിജിൻ തുടങ്ങിയവർ പ്രസംഗിച്ചു.