നാടെങ്ങും കേരളപ്പിറവി ദിനാഘോഷം
1465737
Saturday, November 2, 2024 2:10 AM IST
കളമശേരി ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ടിൽ
കളമശേരി: കേരളപ്പിറവിയോടനുബന്ധിച്ച് കളമശേരി ലിറ്റിൽ ഫ്ലവർ എൻജിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബ്രെയിൻ വാഷ് യുവമനസ്, ദിവ്യാംഗ് കലാപരിവാർ എന്നീ പരിപാടികൾ നടത്തി.
പിപിറ്റിവി ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ആന്റണി ഡോമിനിക് ഫിഗരെദൊ ഉദ്ഘാടനം ചെയ്തു.
പിപിറ്റിവി ജനറൽ സെക്രട്ടറി ജോൺസ് പാട്ടുപറമ്പിൽ അധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റ് സഗീർ കുമാർ, സിസ്റ്റർ റെജിയൂഷ, ലീന ബെഞ്ചമിൻ, സിന്ധു തോമസ്, പ്രിൻസ് തോമസ് എന്നിവർ പ്രസംഗിച്ചു. ഉണ്ണി കണ്ണൻ, സെബാസ്റ്റ്യൻ ചേർത്തല, അഭിഷേക്, ജെറോം ആലപ്പുഴ എന്നിവരുടെ കലാപ്രകടനങ്ങൾ ഉണ്ടായിരുന്നു.
ചൂണ്ടി ഭാരതമാത കോളജിൽ
ആലുവ: ചൂണ്ടി ഭാരതമാത കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ആർട്സിലെ കേരളപ്പിറവി ദിനാഘോഷവും മ്യൂസിക്- ഡാൻസ് ക്ലബുകളുടെ ഉദ്ഘാടനവും പ്രസിദ്ധ ഗായകൻ നവാസ് കെ. മൊയ്തീൻ നിർവഹിച്ചു. ചടങ്ങിൽ കോളജ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജേക്കബ് പുതുശേരി അധ്യക്ഷനായി. പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി മാത്യു കേരളപ്പിറവി സന്ദേശം നൽകി.
ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽ
ആലുവ: സെന്റ് സേവ്യേഴ്സ് കോളജ് ഫോർ വിമൻ മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ ഭാഷാവാരാചരണം നടത്തി. കവി ദേശമംഗലം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വേണു വി. ദേശം രചിച്ച നിത്യാനുരാഗി എന്ന കൃതി അഡ്വ. എ. ജയശങ്കറിന് നൽകി പ്രകാശനം ചെയ്തു. ആലുവ നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ അധ്യക്ഷനായി. മാനേജർ സിസ്റ്റർ ചാൾസ്, ഡോ. മരിയ പോൾ, ഡോ. സ്മൃതി എസ്. ബാബു, അനിൽ കുറ്റിച്ചിറ, എം.പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
രാജഗിരി കോളജിൽ
കൊച്ചി: കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ കേരളപ്പിറവി ദിനാചരണവും വിദ്യാര്‍ഥി യൂണിയന്റെ സത്യപ്രതിഞ്ജാ ചടങ്ങും നടത്തി. ആര്‍സിഎസ്എസ് പ്രിന്‍സിപ്പല്‍ റവ. ഡോ. എം.ഡി.സാജു കേരളപ്പിറവി ആഘോഷം ഉദ്ഘാടനം ചെയ്തു.
ഡയറക്ടറായ റവ. ഡോ. ഷിന്റോ ജോസഫ് ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എച്ച്ആര്‍ഡിസി ഡീന്‍ മനോജ് മാത്യു, സ്റ്റുഡന്‍സ് അഫയര്‍ ഡീനും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. ആന്‍ ബേബി, ഭാഷാ വിഭാഗം മേധാവി ഡോ. അച്ചാമ്മ അലക്സ്, മലയാള വിഭാഗം അധ്യാപിക ഡോ.ജി. സോണി, യൂണിയന് ചെയര്‍പേഴ്സണ്‍ ജെനിന് ജിറ്റി എന്നിവര്‍ പ്രസംഗിച്ചു.
ശ്രീശങ്കരാ കോളജിൽ
കാലടി: ശ്രീശങ്കരാ കോളേജിൽ മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും ആചരിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ പ്രഫ. എം. അനിൽകുമാർ വാരാഘോഷം ഉദ്ഘാടനം ചെയ്തു. ഭരണഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. മലയാള വിഭാഗം അധ്യക്ഷ എം.ആർ. ലക്ഷ്മിപ്രിയ, സീനിയർ സൂപ്രണ്ട് ടി.വി. വൈദ്യനാഥൻ, സ്റ്റാഫ് അഡ്വൈസർ കെ.പി. സുനി, ഐക്യുഎസി കോ ഓർഡിറേറ്റർ ജി. ഗോപിക, മലയാളവിഭാഗം അധ്യാപകൻ സോബിൻ മഴവീട്, ഹെഡ് അക്കൗണ്ടന്റ് വി. ശ്രീലേഖ എന്നിവർ സംസാരിച്ചു.
മാതൃഭാഷാസ്നേഹം സ്വാതന്ത്ര്യത്തിന്റെ പര്യായം : പ്രഫ. എം.കെ. സാനു
കൊച്ചി: മാതൃ ഭാഷാസ്നേഹം സ്വാതന്ത്ര്യത്തിന്റെ പര്യായമാണെന്ന് പ്രഫ. എം.കെ. സാനു. ചാവറ കള്‍ച്ചറല്‍ സെന്റർ സംഘടിപ്പിച്ച മലയാള ഭാഷാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചരണം കൊണ്ടു മാത്രമല്ല ഭാഷ വളരേണ്ടത്, നമുക്ക് തന്നെ ഭാഷയെ സ്നേഹിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കേരള ജ്യോതി പുരസ്ക്കാരത്തിന് അര്‍ഹനായ എം.കെ.സാനുവിനെ ചടങ്ങില്‍ ആദരിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കവിയും പ്രഭാഷകനുമായ ദേശമംഗലം രാമകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. മഹാരാജാസ് കോളജ് മലയാള വിഭാഗം മേധാവി ഡോ.സുമി ജോയ് ഓലിയപ്പുറം, സനല്‍ പോറ്റി എന്നിവര്‍ പ്രസംഗിച്ചു. വയനാടിന്റെ പശ്ചാത്തലത്തില്‍ പ്രകൃതി ചൂഷണവും നാടിന്റെ നൊമ്പരവും ആസ്പദമാക്കി ബഷീര്‍ അഹമ്മദ് രചിച്ച് അശോകന് അര്ജുനന് സംഗീതം നല്കി ഗണേഷ് പ്രഭു, ജെമിനി അനില്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച പുഞ്ചിരി മട്ടം കവിതാവതരണം നടത്തി.
മഹാരാജാസിൽ
കൊച്ചി: എറണാകുളം മഹാരാജാസ് കോളജും അലുമ്നി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷവും ഭരണഭാഷാ വാരാഘോഷവും പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എസ്. ഷജില ബീവി അധ്യക്ഷത വഹിച്ചു. സാനു മാസ്റ്ററെ കൊച്ചി സർവകലാശാലാ മുൻ വൈസ് ചാൻസിലർ ഡോ. ബാബു ജോസഫ് പൊന്നാട അണിയിച്ച് ആദരിച്ചു.
പൂർവ അധ്യാപകരെയും പ്രിൻസിപ്പൽമാരെയും പ്രിൻസിപ്പൽ ചടങ്ങിൽ ആദരിച്ചു. ഡോ. എം.വി. നാരായണൻ, ഡോ. കെ.എൻ. കൃഷ്ണകുമാർ, ഡോ. പി.കെ. രവീന്ദ്രൻ, ഡോ. എസ്. രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.
അങ്കമാലി നഗരസഭയിൽ
അങ്കമാലി: അങ്കമാലി നഗരസഭയില്‍ കേരളപ്പിറവിയുടെ 68-ാം വാര്‍ഷികവും മലയാള ദിനാഘോഷവും സംഘടിപ്പിച്ചു. ഏഴു വരെ നീണ്ടുനില്‍ക്കുന്ന ഭരണഭാഷ വാരാഘോഷത്തിനും ഇതോടൊപ്പം തുടക്കം കുറിച്ചു.
നഗരസഭാധ്യക്ഷന്‍ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി. പോള്‍ ജോവര്‍ മലയാള ഭാഷ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രശ്നോത്തരി മത്സരത്തില്‍ സി.ജി.ബൈജു, എ.വി. ദിവ്യ, ടി.വി. ശോഭിനി എന്നിവര്‍ ജേതാക്കളായി.
അങ്കമാലി ഹോളിഫാമിലി ഹൈസ്കൂളില്‍
അങ്കമാലി: അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു. നവാഗത സംവിധായകന് വിനോദ് ലീല വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഷേബി കുര്യന്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ലക്സി ജോയി, പിടിഎ വൈസ് പ്രസിഡന്റ് കെ.ഡി.ജയന്, വിദ്യാര്‍ഥി പ്രതിനിധി അലോണ ഏല്യാസ്, സിസ്റ്റര്‍ മെറിന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
അങ്കമാലി സെന്റ് ആന്‍സ് കോളജില്‍
അങ്കമാലി: സെന്റ് ആന്‍സ് കോളജില്‍ കോളജ് യൂണിയന്റെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. കേരളീയം എന്ന പേരില്‍ ഒരുക്കിയ പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ മോളി മാത്യു ഉദ്ഘാടനം ചെയ്തു. കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ എഡ്വിന് ജയ്സണ്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ പി.ജെ.ജോഷ്മ, പ്രിന്‍സിപ്പല്‍ ഡോ. എം.കെ. രാമചന്ദ്രന്, സൂസന് സോണി ജേക്കബ്, കെ.കെ.ഉണ്ണികൃഷ്ണന്, ആഷ്നാ ഗോപാല്‍, അരവിന്ദാക്ഷന് കുഞ്ഞി, സച്ചു സജി എന്നിവര്‍ പ്രസംഗിച്ചു.