യൂദാപുരം ഊട്ടുതിരുനാളിന് ഭക്ത സഹസ്രങ്ങൾ
1465578
Friday, November 1, 2024 2:58 AM IST
അങ്കമാലി: യൂദാപുരം തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ ഊട്ടുതിരുനാള് വന്‍ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു. രണ്ടു ലക്ഷത്തോളം ഭക്തജനങ്ങളാണ് നേര്‍ച്ചസദ്യയ്ക്ക് എത്തിയത്. രാവിലെ പത്തിനു ആരംഭിച്ച നേര്‍ച്ചസദ്യ വിതരണം രാത്രി 11 വരെ നീണ്ടു. നൂറുകണക്കിനു കുരുന്നുകളാണ് ആദ്യചോറൂട്ടിനായി എത്തിയത്.
രാവിലെ 10 ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ നേര്‍ച്ചസദ്യയുടെ ആശീര്‍വാദം നടത്തി. രാവിലെ ആറു മുതല്‍ തന്നെ പള്ളിയും പന്തലും പരിസരങ്ങളും ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.
വിശുദ്ധ യൂദാശ്ലീഹായുടെ അത്ഭുത രൂപം എഴുന്നള്ളിപ്പില്‍ ആയിരങ്ങള്‍ പങ്കെടുത്തു. രാവില ആറു മുതല്‍ രാത്രി 9.30 വരെ തുടര്‍ച്ചയായി ദിവ്യബലി, നൊവേന, ആരാധന എന്നിവയും ഉണ്ടായിരുന്നു.
കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും വിവിധ പ്രദേശങ്ങളിലേയ്ക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തിയത് ഭക്തജനങ്ങള്‍ക്ക് ഉപകാരപ്രദമായി. വികാരി ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളി. സഹവികാരി ഫാ. ലിജോ ജോഷി പുളിപറമ്പില്‍, ഫാ. റോഷന് ജേക്കബ്, മുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഹെര്‍ബര്‍ട്ട് ജെയിംസ്, ജോയിന്റ് കണ്‍വീനര്‍ പോള്‍ ആന്റണി, ജനറല്‍ സെക്രട്ടറി ഒ.ജി.കിഷോര്‍, കൈക്കാരന്മാരായ കിഷോര്‍ പാപ്പാളി, വില്യംസ് എന്നിവര്‍ നേതൃത്വം നല്കി. ഡോ. വര്‍ഗീസ് മൂലന്, ഷൈന്‍ പോള്‍ മൈപ്പാന്‍, ജോര്‍ജ് വാക്കര്‍ പനക്കല്‍, അലോഷ്യസ് ഡിസില്‍വ, ജോസ് കുര്യന് മണവാളന്, ഗ്രേസ് മരിയ പഴങ്ങാട്ട് എന്നിവരായിരുന്നു മുഖ്യ പ്രസുദേന്തിമാര്‍.