രത്തന്‍ ടാറ്റയ്ക്ക് പ്രണാമമര്‍പ്പിച്ച് ഫിസാറ്റ്
1465266
Thursday, October 31, 2024 1:35 AM IST
അങ്കമാലി: സ്വന്തം അധ്വാനത്തിലൂടെ രാജ്യത്തിന്റെനാഴികക്കല്ലായി മാറിയ വ്യവസായ സംരംഭം കെട്ടിപ്പടുത്ത രത്തന്‍ ടാറ്റയെന്ന മഹാപ്രതിഭയ്ക്കു മുന്പില് പ്രണാമം അര്‍പ്പിച്ച് ഫിസാറ്റ് എന്‍ജിനീയറിംഗ് കോളജ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ഫിസാറ്റും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഭാരതീയ വിദ്യാഭവന് കൊച്ചി കേന്ദ്ര ചെയര്മാന് വേണുഗോപാല്‍ സി. ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയര്മാന് പി.ആര്.ഷിമിത്ത് അധ്യക്ഷത വഹിച്ചു.
സ്വന്തം കഠിനാധ്വാനത്തിലൂടെ നേടിയ കോടികള്‍ അനേകര്‍ക്കായി ദാനം ചെയ്തപ്പോള്‍ കിട്ടിയ സന്തോഷം മറ്റെന്തിനേക്കാളും വലുതാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ വലിയ മനുഷ്യ സ്നേഹിയുടെ ജീവിതം വിദ്യാര്‍ഥികള്‍ക്ക് മാതൃകയാണെന്ന് സമ്മേളനം വിലയിരുത്തി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഡെലിവറി വിഭാഗം മേധാവി ഡോ. ദിനേശ് തമ്പി, ടിസിഎസ് സ്ട്രാറ്റജിക് ഇനീഷ്യേറ്റീവ് വിഭാഗം മേധാവി സുജാത മാധവ് ചന്ദ്രന്, ഇവൈ പാര്‍ട്ണര്‍ രാജേഷ് നായര്‍, പ്രിന്‍സിപ്പല്‍ ഡോ. വി.ജേക്കബ് തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.ആര്. മിനി, ഫിസാറ്റ് ബിസിനസ് സ്കൂള്‍ ഡയറക്ടര്‍ ഡോ.എലിസബത്ത് ജോര്‍ജ്, ഡീന്‍ ഡോ. ജി.ഉണ്ണികര്‍ത്ത എന്നിവര്‍ പ്രസംഗിച്ചു.