ഭിന്നശേഷിക്കാര്‍ക്ക് നഴ്സറി പരിപാലനത്തിൽ നൈപുണ്യ പരിശീലനം
1465262
Thursday, October 31, 2024 1:35 AM IST
കൊച്ചി: വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളവും മാന്‍ കാന്‍കോറും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് സസ്യ നഴ്സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്കി. നൈപുണ്യ വികസനം ഉറപ്പുനല്‍കി ഭിന്നശേഷിക്കാരുടെ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.
മാന്‍ കാന്‍കോറിന്റെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായാണ് വെല്‍ഫെയര്‍ സര്‍വീസസുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കിയത്. 30 പേര്‍ക്കാണ് പദ്ധതിയിലൂടെ നൈപുണ്യ പരിശീലനം നല്‍കിയത്. നഴ്സറിയുടെ ഉദ്ഘാടനം വി മാന്‍ ഫില്‍സ് പ്രസിഡന്റ് ജോണ്‍ മാന്‍, റീജണല്‍ ഡയറക്ടര്‍ സാമന്ത മാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. എറണാകുളം വെല്‍ഫെയര്‍ സര്‍വീസസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവള്ളിൽ, മാന്‍ കാന്‍കോര്‍ ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഡോ. ജീമോന്‍ കോര, വിവേക് ജെയിന് തുടങ്ങിയവർ പ്രസംഗിച്ചു.