മ​ട്ടാ​ഞ്ചേ​രി: വ്യാ​ജ ഒ​പ്പി​ട്ട് ഭൂ​മി ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ കൊ​ച്ചി ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ന്‍റ​ണി കു​രീ​ത്ത​റ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​ർ​ക്കെ​തി​രെ മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ച്ചി​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യാ​യ ന​സ്റ​ത്ത് പു​ത്ത​ൻ​പു​ര​യ്‌​ക്ക​ൽ ജോ​സ​ഫ് സ്റ്റാ​ൻ​ലി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.

ജോ​സ​ഫ് സ്റ്റാ​ൻ​ലി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ട്ടാ​ഞ്ചേ​രി ജീ​വ​മാ​താ പ​ള്ളി​ക്ക് മു​ൻ​വ​ശ​ത്തെ അ​ഞ്ച് സ​ർ​വേ ന​മ്പ​റു​ക​ളി​ലു​ള്ള ഭൂ​മി വ്യാ​ജ ഒ​പ്പി​ട്ട് ആ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത് ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. കേ​സി​ൽ ആ​ന്‍റ​ണി കു​രീ​ത്ത​റ നാ​ലാം പ്ര​തി​യാ​ണ്.

ജോ​സ​ഫ് സ്റ്റാ​ൻ​ലി​യു​ടെ മാ​നേ​ജ​രാ​യി 40 വ​ർ​ഷം ജോ​ലി ചെ​യ്ത് വ​ന്നി​രു​ന്ന മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി വി.​എ​ച്ച്. ബാ​ബു​വാ​ണ് ഒ​ന്നാം പ്ര​തി. ഫോ​ർ​ട്ട്കൊ​ച്ചി തു​രു​ത്തി സ്വ​ദേ​ശി​യും കേ​സി​ൽ ര​ണ്ടാം പ്ര​തി​യു​മാ​യ എം.​പി. കു​ഞ്ഞു​മു​ഹ​മ്മ​ദി​ന് 2006ൽ ​ഭൂ​മി വി​ൽ​പ്പ​ന ന​ട​ത്തു​ക​യും പി​ന്നീ​ട് 21 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ബം​ഗ​ളു​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക്ക് മ​റി​ച്ച് വി​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.

കൊ​ച്ചി സ​ബ് ര​ജി​സ്ട്രാ​ർ ആ​ശി​ഷ് റൊ​സാ​രി​യോ, ഭൂ​മി ര​ണ്ടാ​മ​ത് വാ​ങ്ങി​യ സ്വ​കാ​ര്യ ക​മ്പ​നി, ഹ​നീ​ഷ അ​ജി​ത്ത്, അ​നി​ത സ​ന്തോ​ഷ്, എം.​വി. സു​രേ​ഷ് എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​തി​ക​ൾ. 2006ൽ ​എം.​പി. കു​ഞ്ഞു​മു​ഹ​മ്മ​ദി​ന് 20 ല​ക്ഷം രൂ​പ​ക്കാ​ണ് ഭൂ​മി വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്. 21 ദി​വ​സ​ത്തി​ന് ശേ​ഷം ഈ ​ഭൂ​മി മ​റ്റൊ​രു ക​മ്പ​നി​ക്ക് മ​റി​ച്ച് വി​ൽ​ക്കു​ക​യാ​യി​രു​ന്നു.

98ൽ ​കോ​ട​തി​യി​ൽ​നി​ന്ന് ജോ​സ​ഫ് സ്റ്റാ​ൻ​ലി ലേ​ല​ത്തി​ലെ​ടു​ത്ത​താ​ണ് വ​സ്തു. താ​ൻ വി​ൽ​പ്പ​ത്രം എ​ഴു​തു​ന്ന​തി​നാ​യി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഭൂ​മി ത​ന്‍റെ പേ​രി​ല​ല്ലെ​ന്ന് മ​ന​സി​ലാ​യ​തെ​ന്ന് ജോ​സ​ഫ് സ്റ്റാ​ൻ​ലി പ​റ​ഞ്ഞു.

കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഭൂ​മി ത​ട്ടി​യെ​ടു​ത്ത​താ​യി അ​റി​യു​ന്ന​ത്. തു​ട​ർ​ന്നാ​ണ് ജോ​സ​ഫ് സ്റ്റാ​ൻ​ലി പ​രാ​തി ന​ൽ​കു​ന്ന​ത്. കേ​സി​ൽ മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഭൂ​മി ത​ട്ടി​യെ​ടു​ത്തെ​ന്ന
പ​രാ​തി; താ​ൻ സാ​ക്ഷി
മാ​ത്ര​മെ​ന്ന് ആ​ന്‍റ​ണി കു​രീ​ത്ത​റ

മ​ട്ടാ​ഞ്ചേ​രി: പോ​ലീ​സ് സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യാ​ണ് ഉ​ട​മ അ​റി​യാ​തെ സ്ഥ​ലം വി​ൽ​പ്പ​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ താ​ൻ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​തെ​ന്ന് ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ന്‍റ​ണി കു​രീ​ത്ത​റ. സാ​ക്ഷി മാ​ത്ര​മാ​യ താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് രേ​ഖ​ക​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​ണ്.

സ്ഥ​ലം വി​ൽ​പ്പ​ന ന​ട​ത്തി​യ​ത് ജോ​സ​ഫ് സ്റ്റാ​ൻ​ലി ആ​ധാ​ര പ്ര​കാ​ര​മാ​ണ് തീ​റെ​ഴു​തി​യ​ത്. വീ​ട്ടി​ൽ​വ​ച്ച് ജോ​സ​ഫ് സ്റ്റാ​ൻ​ലി​യു​ടെ മൊ​ഴി എ​ടു​ത്താ​ണ് ആ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ എ​ത്തു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് ജോ​സ​ഫ് സ്റ്റാ​ൻ​ലി​യു​ടെ വി​ട്ടി​ൽ​വ​ച്ച് ര​ജി​സ്റ്റ​ർ ന​ട​ത്തി​യ​ത്.

ഈ ​കേ​സി​ൽ താ​നും വ​ലി​യ​പ​റ​മ്പി​ൽ ബാ​ബു​വും സാ​ക്ഷി​യാ​യി​ട്ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രേ​ഖ​ക​ൾ പോ​ലും പ​രി​ശോ​ധി​ക്കാ​തെ ചി​ല സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യാ​ണ് പോ​ലീ​സ് പ്ര​തി സ്ഥാ​ന​ത്ത് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സാ​ക്ഷി​യാ​യ ത​ന്നെ കേ​സി​ൽ പ്ര​തി ചേ​ർ​ത്ത​തെ​ന്ന് ആ​ന്‍റ​ണി കു​രീ​ത്ത​റ പ​റ​ഞ്ഞു.