കൊ​ച്ചി: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ തി​ര​ക്കേ​റി​യ റോ​ഡി​ല്‍ കെ​യു​ആ​ര്‍​ടി​സി​യു​ടെ എ​സി ലോ ​ഫ്ലോ​ര്‍ ബ​സ് ഓ​ട്ട​ത്തി​നി​ടെ ക​ത്തി​ന​ശി​ച്ച സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ട്ടി​മ​റി സാ​ധ്യ​ത​യു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് അ​ന്വേ​ഷ​ണം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ റി​പ്പോ​ര്‍​ട്ട് ന​ല്‍​കും.

എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ബ​സി​ല്‍ പോ​ലീ​സ് വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി. എ​ൻ​ജി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് നി​ന്നാ​ണ് തീ​പ​ട​ര്‍​ന്ന​തെ​ന്നാ​ണ് അ​ഗ്‌​നി​ര​ക്ഷാ സേ​ന​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഷോ​ര്‍​ട്ട്സ​ര്‍​ക്യൂ​ട്ടാ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

വോ​ള്‍​വോ​യു​ടെ ടെ​ക്‌​നി​ക്ക​ല്‍ ടീ​മി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഡി​പ്പോ​യി​ലെ മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി. സ്പാ​ര്‍​ക്ക് ഉ​ണ്ടാ​യ​താ​ണ് തീ ​പ​ട​രാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഇ​ത് ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് മൂ​ല​മാ​ണോ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണം കൊ​ണ്ടാ​ണോ എ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് സി​എം​ഡി​ക്കും ഗ​താ​ഗ​ത മ​ന്ത്രി​ക്കും കൈ​മാ​റു​മെ​ന്ന് എ​ടി​ഒ ടോ​ണി കോ​ശി പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം ഡി​പ്പോ​യ്ക്ക് സ​മീ​പം ചി​റ്റൂ​ര്‍ റോ​ഡി​ല്‍ ഇ​യ്യാ​ട്ടി​ല്‍ ജം​ഗ്ഷ​നി​ല്‍ തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട് ഒ​രു കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ ത​ന്നെ പി​ൻ​ഭാ​ഗ​ത്ത് നി​ന്ന് പു​ക ഉ​യ​രു​ക​യും തീ ​പ​ട​രു​ക​യു​മാ​യി​രു​ന്നു. എ​റ​ണാ​കു​ളം-​തൊ​ടു​പു​ഴ റൂ​ട്ടി​ല്‍ സ​ർ​വീ​സ് ന​ട​ത്തു​ന്ന മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​യി​ലെ ബ​സാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. 25 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

ഡ്രൈ​വ​റു​ടെ സ​മ​യോ​ജി​ത​മാ​യ ഇ​ട​പ​ലി​ലൂ​ടെ യാ​ത്ര​ക്കാ​രെ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി. 10 വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ബ​സാ​ണി​ത്.