പീഡനക്കേസ് പ്രതിക്ക് 50 വർഷം കഠിനതടവ്
1465159
Wednesday, October 30, 2024 7:19 AM IST
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി മുരിക്കുംപാടം ജാനക്കൽപറമ്പിൽ ജ്യോതിഷിനെ (28) 50 വർഷം കഠിന തടവിന് പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജ് ടി.കെ. സുരേഷ് ശിക്ഷിച്ചു. 30,000 രൂപ പിഴയുമൊടുക്കണം. 2021 നവംബർ അഞ്ചിന് ഉച്ചയ്ക്ക് അതിജീവിത താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.
ഞാറക്കൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടറായ രാജൻ കെ. അരമനയാണ്.13 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 രേഖകളും തെളിവായി ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ ഹാജരായി.