കാ​ക്ക​നാ​ട്: അ​ത്താ​ണി നെ​ടു​മ്പാ​ശേ​രി ജം​ഗ്ഷ​നി​ലെ ഫ്രീ ​ലെ​ഫ്റ്റ് സം​വി​ധാ​നം ആ​ലു​വ-​അ​ങ്ക​മാ​ലി ദി​ശ​യി​ൽ പ​രി​ഷ്ക്ക​രി​ച്ച​ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ച്ച​താ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ങ്ക​മാ​ലി​യി​ൽ​നി​ന്നും എ​യ​ർ​പോ​ർ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫ്രീ ​ലെ​ഫ്റ്റ് സം​വി​ധാ​ന​വും സ്റ്റേ​ജ് കാ​രേ​ജു​ക​ളു​ടെ അ​ങ്ക​മാ​ലി ന​ഗ​രം വ​ഴി​യു​ള്ള പ്ര​വേ​ശ​നം തി​ര​ക്കു​ള്ള നേ​ര​ങ്ങ​ളി​ൽ നി​രോ​ധി​ച്ച​തും പ്ര​യോ​ജ​ന​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഫ്ലൈ ​ഓ​വ​ർ വ​ഴി ഫ്രീ ​ലെ​ഫ്റ്റ് എ​ടു​ത്ത് ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും ആ​ലു​വ​യി​ൽ​നി​ന്നും അ​ങ്ക​മാ​ലി​യി​ലേ​ക്ക് ഫ്രീ ​ലെ​ഫ്റ്റ് എ​ടു​ത്ത് പോ​കാ​വു​ന്ന രീ​തി​യി​ൽ സി​ഗ്ന​ലു​ക​ൾ ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തു. 42 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ൽ ഫ്രീ ​ലെ​ഫ്റ്റ്സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

എ​ച്ച്എം​ടി ജം​ഗ്ഷ​നി​ൽ 17 കോ​ൺ​ഫ്ലി​ക്ട് പോ​യി​ൻ​ന്‍റ് ഉ​ണ്ടാ​യി​രു​ന്ന​തും സി​ഗ്ന​ലു​ക​ളും ഒ​ഴി​വാ​ക്കി മൂ​ന്ന് പോ​യി​ന്‍റു​ക​ൾ മാ​ത്ര​മാ​ക്കി യാ​ത്ര​ക്കാ​ർ​ക്ക് സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കു​വാ​ൻ സ​ജ്ജ​മാ​ക്കി. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കാ​യി സീ​ബ്രാ ലൈ​നും വ​ര​ച്ചു തു​ട​ങ്ങി.