കെഎസ്എസ്പിയു വാര്‍ഷിക സമ്മേളനം
1511434
Wednesday, February 5, 2025 7:27 AM IST
ചങ്ങനാശേരി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ചങ്ങനാശേരി സൗത്ത് വെസ്റ്റ് യൂണിറ്റിന്റെ 33-ാമത് വാര്‍ഷിക സമ്മേളനം ഇന്ന് നടക്കും. ചങ്ങനാശേരി സീനിയര്‍ സിറ്റിസണ്‍ ഹാളില്‍ ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന സമ്മേളനം മുനിസിപ്പല്‍ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഇന്ദിരാദേവി അധ്യക്ഷത വഹിക്കും.
ചങ്ങനാശേരി: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് നോര്‍ത്ത് യൂണിറ്റ് വാര്‍ഷിക സമ്മേളനം സംസ്ഥാന കൗണ്‍സില്‍ അംഗം പ്രഫ.പി.കെ. ബാലകൃഷ്ണകുറുപ്പ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എന്‍. വിജയകുമാര്‍ അധ്യക്ഷനായിരുന്നു. ടൗണ്‍ പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപിള്ള, തുളസീധരന്‍ നായര്‍, കെ. രാധാകൃഷ്ണന്, പി.എസ്. ബാബു, പ്രഫ. ആനന്ദക്കുട്ടന്, സെലിന് മാത്യു, ടി. ഇന്ദിരാദേവി എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി വി.ടി. ദേവസ്യ, കെ.കെ. ഗോപാലകൃഷ്ണന് (രക്ഷാധികാരികള്‍). പി.എന്‍.വിജയകുമാര്‍ (പ്രസിഡന്റ്), തുളസീധരന്‍നായര്‍ (സെക്രട്ടറി), കെ. രാധാകൃഷ്ണന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.