നവമാധ്യമങ്ങളെ ഉപയോഗിച്ച് ബിജെപി നുണപ്രചരിപ്പിക്കുന്നു: ജോസഫ് വാഴയ്ക്കൻ
1510966
Tuesday, February 4, 2025 3:03 AM IST
വൈക്കം: നവമാധ്യമങ്ങളെ ഉപയോഗിച്ച് ബി ജെ പി നുണപ്രചരണം നടത്തുകയാണെന്ന് കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ ആരോപിച്ചു.
വൈക്കം ടി വി പുരം മുത്തേടത്തുകാവിൽ സത്യജിത്തിന്റെ വസതിയിൽ ടിവി പുരം മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച മഹാത്മഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ടി.എസ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗംമോഹൻ ഡി. ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണി, ഡിസിസി ഭാരവാഹികളായ ബി. അനിൽകുമാർ, എ. സനീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.