ആയുർവേദ മെഡിക്കൽ അസോസിയേഷൻ സമ്മേളനം
1510869
Monday, February 3, 2025 11:38 PM IST
കൂരാലി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഡോ. ഷെറോ ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. സിബി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. സുദീപ് അഗസ്റ്റിൻ, ഡോ. സൂര്യകാന്തി ജയിംസ്, ഡോ. ദീപ സി. നായർ, ഡോ. ആൻവി ലൂയിസ് എന്നിവർ പ്രസംഗിച്ചു. ഡോ. ഗ്രാൻസി സുദീപ്, ഡോ. ആൻവി ലൂയിസ് എന്നിവർ ക്ലാസ് നയിച്ചു.
ഭാരവാഹികളായി ഡോ. സൂര്യകാന്തി ജയിംസ്-പ്രസിഡന്റ്, ഡോ. ആൻവി ലൂയിസ്-സെക്രട്ടറി, ഡോ. ഗ്രാൻസി ജേക്കബ്-വനിതാ കമ്മിറ്റി ചെയർപേഴ്സൺ, ഡോ. അശ്വതി വിശ്വനാഥ്-കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു.