മൂഴൂര്‍ കാര്‍ഷികമേള എട്ട്, ഒന്‍പത് തീയതികളിൽ
1511416
Wednesday, February 5, 2025 7:14 AM IST
മൂഴൂര്‍: സെന്റ് മേരീസ് പള്ളിയുടെ ആഭിമുഖ്യത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴിലുള്ള സ്വാശ്രയസംഘം, കര്‍ഷകദള ഫെഡറേഷന്, സ്നേഹതീരം ടൂറിസം ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ ആറാമത് മൂഴൂര്‍ കാര്‍ഷികമേള എട്ട്, ഒന്‍പത് തീയതികളില്‍ പാരിഷ് ഹാളിലും പള്ളി മൈതാനിയിലുമായി നടക്കും.
എട്ടിനു രാവിലെ 9.30ന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി കാര്‍ഷികമേള സ്റ്റാള്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. രാജു മാത്യു പറഞ്ഞാട്ട്, ഫാ. മാത്യു കാലായില്‍, സിന്ധു അനില്‍കുമാര്‍, ഫാ. എമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍, ജീനാ ജോയി, കെ.സി. സാബു കണിപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
കാര്‍ഷികവിള മത്സരങ്ങള്‍, സേവന വിപണന സ്റ്റാളുകള്‍, സ്കൂള്‍ വിദ്യര്‍ഥികള്‍ക്കായി വെജിറ്റബിള്‍ പ്രിന്റിംഗ് മത്സരങ്ങള്‍, കര്‍ഷക സംരംഭകരെയും വിദ്യാര്‍ഥി പ്രതിഭകളെയും ആദരിക്കല്‍, കര്‍ഷകസംവാദം, പുഷ്പ-ഫലവൃക്ഷ തൈകളുടെ ശേഖരം, വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പഴയകാല കാര്‍ഷിക-വീട്ടുപകരണങ്ങളുടെ പ്രദര്‍ശന സ്റ്റാളുകള്‍, കലാസന്ധ്യകള്‍, ഫുഡ്കോര്‍ട്ട് എന്നിവയും മേളയില്‍ തയാറാക്കിയിട്ടുണ്ട്.
ഒന്പതിനു രാവിലെ 11.15ന് യുവജനസംഗമം നടത്തും. വൈകുന്നേരം 4.30നു സമാപന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മോണ്‍. ജോസഫ് മലേപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ കര്‍ഷക സംരംഭകരെ ആദരിക്കും. ടോബി ഏബ്രഹാം തുളുമ്പന്മാക്കല്, ബെറ്റി റോയി, മാത്തുക്കുട്ടി ഞായര്‍കുളം, എ.വി. ലൂക്കോസ് ആലക്കല്‍, അനു റെജി, സിറിയക് തോമസ് വാരാച്ചേരില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.