എസ്എംവൈഎം രാമപുരം ഫൊറോന പ്രവർത്തനോദ്ഘാടനം നടന്നു
1511094
Tuesday, February 4, 2025 4:03 PM IST
ചക്കാമ്പുഴ: എസ്എംവൈഎം രാമപുരം ഫൊറോനയുടെ 2024-25 പ്രവർത്തന വർഷ ഉദ്ഘാടനം ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
രൂപത പ്രസിഡന്റ് അൻവിൻ സോണി ഉദ്ഘാടന കർമം നിർവഹിച്ചു. രാമപുരം മേഖല പ്രസിഡന്റ് ജെഫിൻ റോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജിബിൻ തോമസ് സ്വാഗതം ആശംസിച്ചു.
ചക്കാമ്പുഴ പള്ളി വികാരി ഫാ. ജോസഫ് വെട്ടത്തേൽ, രൂപത ജനറൽ സെക്രട്ടറി റോബിൻ ടി. ജോസ്, സെക്രട്ടറി ബെന്നിസൺ ബെന്നി, മേഖല വൈസ് പ്രസിഡന്റ് നേഹ സ്കറിയ എന്നിവർ പ്രസംഗിച്ചു.