എബിസി- എആര്‍ പ്രോഗ്രാമില്‍ താത്കാലിക ഒഴിവ്
1511432
Wednesday, February 5, 2025 7:27 AM IST
കോട്ടയം: തെരുവുനായ്കള്ക്കുള്ള എബിസി-എആര്‍ പ്രോഗ്രാമിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഓപ്പറേഷന് തിയറ്റര്‍ സഹായി, മൃഗപരിപാലകര്‍, ശുചീകരണ സഹായി എന്നീ ഒഴിവുകളാണുള്ളത്. യോഗ്യത: ഓപ്പറേഷന് തിയറ്റര്‍ സഹായി (ഒരു കേന്ദ്രത്തില്‍ ഒന്നു വീതം)- എബിസിയില്‍ അംഗീകൃത സ്ഥാപനത്തിലെയോ അല്ലെങ്കില്‍ തത്തുല്യമായ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മുന്‍ഗണന.
മൃഗപരിപാലകര്‍- സര്‍ജറി കഴിഞ്ഞ നായ്ക്കളെ പരിചരിക്കുന്നതിലുള്ള മുന്‍കാല പരിചയവും ആഭിമുഖ്യവും ഉള്ളവര്‍ക്ക് മുന്‍ഗണന. ശുചീകരണ സഹായി- എബിസി സെന്ററില്‍ ജോലി ചെയ്ത മുന്‍കാല പരിചയം ഉള്ളവര്‍ക്കു മുന്‍ഗണന.
ശുചീകരണ സഹായി തസ്തികയിലെ അപേക്ഷകര്‍ വെള്ളക്കടലാസിലെഴുതിയ അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ആറിന് രാവിലെ 10.30ന് കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വോക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
ഓപ്പറേഷന് തിയറ്റര്‍ സഹായി, മൃഗപരിപാലകര്‍ എന്നിവയിലുള്ള അപേക്ഷകര്‍, വെള്ളക്കടലാസിലെഴുതിയ അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വോക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോൺ: 0481 2563726.