മദ്യനയത്തിനെതിരേ സമരജ്വാലയുമായി മദ്യവിരുദ്ധസമിതി
1511148
Tuesday, February 4, 2025 11:52 PM IST
പാലാ: പൊതുസമൂഹത്തിന് ഏറെ ഭീഷണി ഉയര്‍ത്തുന്ന അപകടകരമായ മദ്യനയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്നും തിരുത്തിയില്ലെങ്കില്‍ അപകടം ക്ഷണിച്ചുവരുന്നുമെന്നും കെസിബിസി മദ്യവിരുദ്ധ കമ്മീഷന് മുന്‍ സെക്രട്ടറിയും പാലാ രൂപത ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്. രൂപതാസമിതിയുടെ ആഭിമുഖ്യത്തില്‍ ളാലം പാലം ജംഗ്ഷനില്‍ സംഘടിപ്പിച്ച മദ്യനയങ്ങള്‍ക്കെതിരേ സമരജ്വാല പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ളം ഇല്ലാത്ത നാട്ടില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കാന്‍ മദ്യഫാക്ടറി തുടങ്ങുകയാണ് സര്‍ക്കാര്‍. ബാറുകള്‍ 29ല്‍നിന്ന് ആയിരത്തിലധികമായി. ബീവറേജസ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള് നൂറുകണക്കിനായി. കള്ളുഷാപ്പുകള്‍ ആയിരക്കണക്കിനുണ്ട്. പ്രകടനപത്രികയ്ക്ക് കടകവിരുദ്ധമായ നയമാണ് ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്നത്. മനുഷ്യജീവനു വിലകല്പിക്കുന്ന മുഴുവന്‍ സംഘടനകളും സമുദായങ്ങളും ഈ ജനവിരുദ്ധ മദ്യനയങ്ങളെ എതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. സാബു ഏബ്രഹാം, ആന്റണി മാത്യു, ജോസ് കവിയില്‍, ജോസ് ജോസഫ്, പി.ഡി. ഷിജോ, അലക്സ് കെ. ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.