ചെ​റു​വ​ള്ളി: പൊ​ൻ​കു​ന്നം-​പു​ന​ലൂ​ർ ഹൈ​വേ​യി​ൽ​നി​ന്ന് മ​ണി​മ​ല​യാ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ ലോ​റി​യി​ൽ​നി​ന്നു വീ​ണ കോ​ഴി​ത്തീ​റ്റ​ച്ചാ​ക്കു​ക​ൾ നീ​ക്കാ​ത്ത​തു​മൂ​ലം ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ.

തേ​ക്കും​മൂ​ട്ടി​ൽ മ​ണി​മ​ല​യാ​റ്റി​ലേ​ക്ക് ക​ഴി​ഞ്ഞ മാ​സം 13നാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. ചാ​ക്കു​ക​ൾ ആ​റ്റി​ൽ നി​ര​ന്ന നി​ല​യി​ലും കു​റെ ചാ​ക്കു​ക​ൾ അ​ടു​ത്തു​ള്ള പാ​റ​ക്കെ​ട്ടു​ക​ളി​ൽ ക​യ​റ്റി​വ​ച്ച നി​ല​യി​ലു​മാ​ണ്. ഒ​ഴു​ക്കു കു​റ​ഞ്ഞ​തോ​ടെ വെ​ള്ളം മ​ലി​ന​മാ​യി സ​മീ​പ ക​ട​വു​ക​ളി​ലൊ​ന്നും കു​ളി​ക്കാ​നും അ​ല​ക്കാ​നും നി​ർ​വാ​ഹ​മി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടു.