ബേക്കര്‍ സ്കൂളിന്റെ വാര്‍ഷികം നാളെ
1511405
Wednesday, February 5, 2025 7:02 AM IST
കോട്ടയം: ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ 206-ാമത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നാളെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും. രാവിലെ 8.45ന് ഫാ. അനീഷ് എം. ഫിലിപ്പ് പതാക ഉയര്‍ത്തും.
പൊതുസമ്മേളനം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ പിടിഎ പ്രസിഡന്റ് നിബു ഏബ്രഹാം അധ്യക്ഷത വഹിക്കും. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. ജേക്കബ് ജോര്‍ജ് അനുഗ്രഹപ്രഭാഷണം നിര്‍വഹിക്കും. സ്കൂള്‍ കോര്‍പറേറ്റ് മാനേജര്‍ ഫാ. സുമോദ് സി. ചെറിയാന് ഫോട്ടോ അനാച്ഛാദനം നിര്‍വഹിക്കും.
നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ സിന്‍സി പാറേല്‍, ജോര്‍ജ് വര്‍ഗീസ്, ഷിബു തോമസ്, ബിനു വര്‍ഗീസ്, കെ.ആര്. വിനീത, എം. ബൈനുമോള് തോമസ്, ഷീല പി. ഡേവിഡ്, ഹെലന് കെ. സോണി, അക്ഷയ സുജേഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.