കെഎസ്എസ്പിയു വാർഷികം
1510973
Tuesday, February 4, 2025 3:03 AM IST
തൃക്കൊടിത്താനം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് തൃക്കൊടിത്താനം യൂണിറ്റ് 33-ാമത് വാര്‍ഷികം സംഘടനയുടെ മാടപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ജോണിക്കുട്ടി സ്കറിയ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജി. സോമന് അധ്യക്ഷത വഹിച്ചു.
വി.ആര്. വിജയകുമാര്‍, എം.കെ. തങ്കച്ചന്, ആര്. വത്സലകുമാരി, ജി. ജനാര്ദ്ദനന്, സിബി മുക്കാടന്‍, ജി. ചന്ദ്രശേഖര കൈമള്‍, കെ.വി. റോസമ്മ, എന്‍.പി. പൊന്നപ്പന്, പി.പി. വേലായുധന്, ആര്. രാധാകൃഷ്ണന്, മാത്യു മുക്കാടന്‍, രാജീവ് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി കെ.ജി. സോമന് (പ്രസിഡന്റ്), എം.കെ. തങ്കച്ചന്(ജനറല്‍ സെക്രട്ടറി), സിബി മുക്കാടന്‍, കെ.സി. ഹരികുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ആര്. വത്സലകുമാരി (ട്രഷറര്‍), ജി. ചന്ദ്രശേഖര കൈമള്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.