എൽപി സ്കൂളിൽ പാലക വായന വേദി
1511402
Wednesday, February 5, 2025 7:02 AM IST
അതിരമ്പുഴ: സെന്റ് മേരീസ് എൽപി സ്കൂളിൽ പാലക വായന വേദി തുടങ്ങി. കുട്ടികളുടെ വായനാശീലത്തിനൊപ്പം മാതാപിതാക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെ വായനശീലവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് സ്കൂളിന്റെ തനതു പ്രവർത്തനങ്ങളുടെ ഭാഗമായി പാലക വായന വേദി ആരംഭിച്ചത്.
സ്കൂൾ മാനേജർ സിസ്റ്റർ റോസ് കുന്നത്തുപുരയിടംഎസ്എബിഎസ് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് മനോജ് മാത്യു സ്കൂൾ മാനേജരിൽനിന്ന് ആദ്യ പുസ്തകം ഏറ്റുവാങ്ങി. ഹെഡ്മിസ്ട്രസ് അൽഫോൻസ മാത്യു മാതാപിതാക്കൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു.