തിരുനാളാഘോഷം
1511097
Tuesday, February 4, 2025 10:29 PM IST
കൊരട്ടി സെന്റ് ജോസഫ്സ്
പുത്തന്‍പള്ളിയില്‍
പുത്തന്‍കൊരട്ടി: സെന്റ് ജോസഫ്സ് പുത്തന്‍പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ നാളെമുതല്‍ ഒമ്പതുവരെ നടക്കുമെന്ന് വികാരി ഫാ. ചാക്കോച്ചന് ചാത്തനാട്ട് അറിയിച്ചു.
നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്, തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് നവവൈദികര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വചനപ്രഘോഷണം - ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഒഎഫ്എം. ഏഴിനു വൈകുന്നേരം 4.40ന് ജപമാല, അഞ്ചിന് മരിച്ചവര്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന, സന്ദേശം, തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം, നേര്‍ച്ച, വാഹന വെഞ്ചരിപ്പ്. എട്ടിനു രാവിലെ ആറിന് ജപമാല, 6.30ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, 6.30ന് ഓരുങ്കല്‍ പന്തലിലേക്ക് പ്രദക്ഷിണം, സന്ദേശം, 8.30ന് സമാപനാശീര്‍വാദം, ഫ്യൂഷന്‍.
ഒമ്പതിനു രാവിലെ 6.10ന് ജപമാല, 6.30ന് വിശുദ്ധ കുര്‍ബാന, 9.30ന് ആഘോഷമായ റാസ കുര്‍ബാന, 12ന് സിവൈഎംഎ പന്തലിലേക്ക് പ്രദക്ഷിണം, 12.30ന് സ്നേഹവിരുന്ന്, രാത്രി ഏഴിന് മ്യൂസിക്കല്‍ വിഷ്വല്‍ മെഗാഷോ.
ചെങ്ങളം സെന്റ് ആന്റണീസ്
തീർഥാടന പള്ളിയിൽ
ചെങ്ങളം: സെന്റ് ആന്റണീസ് തീർഥാടന പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ നാളെ മുതൽ ഒന്പതുവരെ നടക്കുമെന്ന് വികാരി മോൺ. ജോർജ് ആലുങ്കൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസ് വേലിയ്ക്കകത്ത് എന്നിവർ അറിയിച്ചു.
നാളെ രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം 4.15ന് കഴുന്ന് പ്രദക്ഷിണം, 4.30ന് കൊടിയേറ്റ്, 5.30ന് പൊന്തിഫിക്കൽ കുർബാന, നൊവേന - മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, തുടർന്ന് സ്നേഹവിരുന്ന്. ഏഴിന് രാവിലെ 6.15നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, നൊവേന, തുടർന്ന് സെമിത്തേരി സന്ദർശനം, പ്രാർഥന, നേർച്ച വിതരണം, രാത്രി 7.30ന് മെഗാ മ്യൂസിക് നൈറ്റ്. ഒന്പതിനു രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊവേന, 9.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, നൊവേന, മരിയൻ പ്രഭാഷണം, തുടർന്ന് വാഹനവെഞ്ചരിപ്പ്, രാത്രി ഏഴിന് ജപമാല പ്രദക്ഷിണം, 8.30ന് ലൈറ്റ് ആൻഡ് സൗണ്ട് ഷോ. ഒന്പതിനു രാവിലെ 5.30നും ഏഴിനും പത്തിനും ഉച്ചകഴിഞ്ഞ് 3.30നും വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം 5.15ന് സെന്റ് ജോർജ് കപ്പേളയിലേക്ക് പ്രദക്ഷിണം, രാത്രി 8.15ന് മ്യൂസിക്കൽ ബാന്റ് മസാല കോഫി.
ചെങ്കൽ തിരുഹൃദയ പള്ളിയിൽ
ചെങ്കൽ: തിരുഹൃദയ പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്നുമുതൽ ഒന്പതുവരെ നടക്കുമെന്ന് വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ, ഫാ. സോണി മണക്കാട്ട് എന്നിവർ അറിയിച്ചു.
ഇന്നു രാവിലെ ആറിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന, 6.15ന് കൊടിയേറ്റ്, 6.30ന് തെരുവുനാടകം, രാത്രി ഏഴിന് കഴുന്നു വെഞ്ചരിപ്പ്. നാളെ രാവിലെ ആറിനും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന. ഏഴിനു രാവിലെ 5.30ന് ദിവ്യകാരുണ്യ ആരാധന, 6.15ന് വിശുദ്ധ കുർബാന, വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, രാത്രി 7.30ന് നാടകം. എട്ടിനു രാവിലെ 5.45നും പത്തിനും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, 6.30ന് പതിനേഴാംമൈൽ കുരിശടിയിലേക്ക് പ്രദക്ഷിണം. ഒന്പതിനു രാവിലെ 5.30ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3.30ന് കഴുന്ന് പ്രദക്ഷിണം, വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന, തുടർന്ന് വിവാഹത്തിന്റെ 25, 50 വാർഷികം ആഘോഷിക്കുന്നവരെ ആദരിക്കും. രാത്രി ഏഴിന് പ്രദക്ഷിണം, 7.30ന് ബാന്റ് ഡിസ്പ്ലേ.
ഉമിക്കുപ്പ ലൂർദ്മാതാ പള്ളിയിൽ
ഉമിക്കുപ്പ: ലൂർദ്മാതാ പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ലൂർദ് മാതാവിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ നാളെമുതൽ ഒന്പതുവരെ നടക്കുമെന്ന് വികാരി ഫാ. തോമസ് പാലയ്ക്കൽ അറിയിച്ചു.
നാളെ രാവിലെ 6.30ന് കൊടിയേറ്റ്, പൊന്തിഫിക്കൽ കുർബാന, സന്ദേശം - മാർ തോമസ് തറയിൽ, 8.15ന് വാഹനവെഞ്ചരിപ്പ്. ഏഴിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് കഴുന്ന് പ്രദക്ഷിണം, 4.45ന് വിശുദ്ധ കുർബാന, 6.15ന് സെമിത്തേരി സന്ദർശനം, രാത്രി 7.15ന് ജപമാല. എട്ടിനു രാവിലെ 6.30നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, രാത്രി ഏഴിന് നാടകം. ഒന്‍പതിന് രാവിലെ 6.30നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, 6.45ന് ഇടകടത്തി പന്തലിലേക്ക് പ്രദക്ഷിണം, രാത്രി 9.30ന് സമാപന പ്രാർഥന.