ചെങ്ങളം സെന്റ് ജോസഫ്സ് കത്തോലിക്ക പള്ളി ശതാബ്ദി
1511401
Wednesday, February 5, 2025 7:02 AM IST
ചെങ്ങളം: സെന്റ് ജോസഫ്സ് കത്തോലിക്ക പള്ളി ശതാബ്ദി ആഘോഷ സമാപനം ഒന്പതിനു നടക്കും. വൈകുന്നേരം അഞ്ചിന് ശതാബ്ദി ബൈബിൾ കൈയെഴുത്തു പ്രതി സമർപ്പണം. തുടർന്ന് വിശുദ്ധ കുർബാന: ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ. 6.30ന് പൊതുസമ്മേളനത്തിൽ വികാരി ഫാ. അരുൺ ഡിസിഎസ്സി അധ്യക്ഷത വഹിക്കും.
ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ ഉദ്ഘാടനം ചെയ്യും. ഫാ. ലോറൻസ് അൽമെയ്ഡാ മുഖ്യപ്രഭാഷണം നടത്തും.ഫാ. വിൽസൺ കാപ്പാട്ടിൽ, സിസ്റ്റർ ജോളി ചൂരക്കാട്ട്, ജോസഫ് മാത്യു, ജോബി അൻപിത്തിരുപറ തുടങ്ങിയവർ പ്രസംഗിക്കും.
ഇടവകയിൽ ശുശ്രൂഷ ചെയ്ത വൈദികരെയും സന്യസ്തരെയും കുടുംബ കൂട്ടായ്മകളെയും സമ്മേളനത്തിൽ ആദരിക്കും. തുടർന്ന് കലാസന്ധ്യ.