തിരുനാള്‍
1511400
Wednesday, February 5, 2025 7:02 AM IST
മുടിയൂര്‍ക്കര പള്ളിയില്‍ തിരുനാള്‍
മുടിയൂര്‍ക്കര: തിരുക്കുടുംബ പള്ളിയില്‍ തിരുക്കുടുംബത്തിന്റെ തിരുനാളിന് നാളെ കൊടിയേറും. വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, തിരുസ്വരൂപം പ്രതിഷ്ഠിക്കല്‍, വികാരി ഫാ. ഏബ്രഹാം കാടാത്തുകളം. 5.30ന് വിശുദ്ധ കുര്‍ബാന, വചനസന്ദേശം: ഫാ. ടോണി മണക്കുന്നേല്‍, ദിവ്യകാരുണ്യ പ്രദക്ഷിണം: ഫാ.മാത്യു ചൂരവടി.
രാത്രി 7.30ന് മുടിയൂര്‍ക്കര ഹോളിഫാമിലി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം. ഏഴിനു പൂര്‍വിക സ്മരണ ദിനമായി ആചരിക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, വചന സന്ദേശം, ഇടവകാംഗങ്ങളായ വൈദികർ ഫാ. അലക്സ് പാലമറ്റം, ഫാ. ജോസ് വരിക്കപ്പള്ളില്‍, ഫാ. തോമസ് പ്ലാപ്പറമ്പില്‍,
ഫാ. തോമസ് ഉറുമ്പുംകുഴിയില്‍, ഫാ. ബിനോയി പാറയ്ക്കല്‍, ഫാ. തോമസ് കാഞ്ഞിരക്കോണം, ഫാ. അഗസ്റ്റിന് പൊങ്ങനാംതടം, ഫാ. ജോസ് മുകളേല്‍, ഫാ. ജോസഫ് പാറയ്ക്കല്‍, ഫാ. ജോണ്‍ പ്ലാത്താനം, ഫാ. ജേക്കബ് പാറയ്ക്കല്‍, ഫാ. ജോയ്സ് ഉറുമ്പുംകുഴിയില്‍, ഫാ. ജോസഫ് കുറിയന്നൂര്‍ പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം. രാത്രി 7.30ന് നാടകം.
എട്ടിനു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, വചന സന്ദേശം: ഫാ. ജോണ്‍ വടക്കേക്കളം, വൈകുന്നേരം 6.15ന് ലദീഞ്ഞ്, വചന സന്ദേശം അമ്മഞ്ചേരി കപ്പേളയിൽ: ഫാ. തോമസ് മാളിയേക്കല്‍. തുടര്‍ന്ന് 7.30നു പള്ളിയില്‍ എത്തിച്ചേരുന്ന പ്രദക്ഷിണങ്ങള്‍ മാതാവിന്റെ കപ്പേളച്ചുറ്റി 9.30ന് പള്ളിയില്‍ തിരിച്ചെത്തുന്നു. സമാപന ആശീര്‍വാദം, സമര്‍പ്പണശുശ്രൂഷ.
ഒമ്പതിനു രാവിലെ ആറിനു വിശുദ്ധ കുര്‍ബാന, വചനസന്ദേശം: സഹവികാരി ഫാ. ജെന്നി കായംകുളത്തുശേരി, ഒമ്പതിനു തിരുനാള്‍ റാസ: ഫാ. ജസ്റ്റിന് കായംകുളത്തുശേരി. വചന സന്ദേശം: ഫാ. ജോ കിഴക്കേമുറി, വൈകുന്നേരം 5.30ന് പ്രദക്ഷിണം, തുടര്‍ന്ന് സമാപനാശീര്‍വാദം, കൊടിയിറക്ക്, നേര്‍ച്ച സാധനങ്ങളുടെ ലേലം.
നീറിക്കാട് ലൂർദ് മാതാ പള്ളിയിൽ തിരുനാൾ
തിരുവഞ്ചൂർ: നീറിക്കാട് ലൂർദ് മാതാ ക്നാനായ കത്തോലിക്കാ പള്ളിയിൽ ലൂർദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കമായി. ഇന്നു രാവിലെ ഒന്പതിനു വീടുകളിൽ കഴുന്നുപ്രതിഷ്ഠ, വൈകുന്നേരം നാലിന് വിശുദ്ധ കുർബാന: ഫാ. മാത്യു ഊഴിക്കാട്ട്, തുടർന്ന് കുടുംബ നവീകരണ ധ്യാനം.
നാളെ രാവിലെ 6.15ന് വിശുദ്ധ കുർബാന ഫാ. സ്റ്റീഫൻ വമ്മ്യാലിൽ. രാത്രി ആറിന് തിരുസ്വരൂപ പ്രയാണം. തുടർന്ന് പള്ളിയിലേക്ക് കഴുന്നുമായി ജപമാല പ്രദക്ഷിണം, സമാപനാശീർവാദം. ഏഴിനു വൈകുന്നേരം 4.45ന് തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുർബാന: ഫാ ബേബി പാറ്റ്യാൽ. എട്ടിന് രാവിലെ 6.30ന് ഗ്രോട്ടോയിൽ വിശുദ്ധ കുർബാന: ഫാ. ഏബ്രഹാം തറത്തട്ടേൽ, ഫാ. ബോബൻ വട്ടംപുറത്ത്,
ഫാ. സാബു ചേനയ്ക്കൽ എന്നിവർ കാർമികത്വം വഹിക്കും. വൈകുന്നേരം 4.15ന് പ്രദക്ഷിണം: ഫാ. ഷാജി പല്ലാട്ടുമഠത്തിൽ, തിരുനാൾ സന്ദേശം: ഫാ. ചാക്കോ വണ്ടൻകുഴിയിൽ. തുടർന്ന് വിശുദ്ധ കുർബാനയുടെ ആശീർവാദം, ഫ്യൂഷൻ ഷോ. ഒന്പതിനു രാവിലെ 6.45ന് വിശുദ്ധ കുർബാന, തിരുസ്വരൂപം പ്രതിഷ്ഠ.
ഒന്‍പതിന് തിരുനാൾ റാസ ഫാ. ജിസ്മോൻ മരങ്ങലിൽ. ഫാ. എബി വടക്കേക്കര, ഫാ. ഷാനി വലിയപുത്തൻപുരയ്ക്കൽ, ഫാ. തോമസ് താഴ്ത്തവെട്ടത്ത്, ഫാ. ബോബൻ വട്ടംപുറത്ത് എന്നിവർ കാർമികത്വം വഹിക്കും. മോൺ. മൈക്കിൾ വെട്ടിക്കാട്ട് തിരുനാൾ സന്ദേശം നൽകും. തുടർന്ന് കുർബാനയുടെ വാഴ്വ്. പ്രദക്ഷിണം. രാത്രി ഏഴിന് നാടകം. 11ന് രാവിലെ 6.15ന് വിശുദ്ധ കുർബാന, സന്ദേശം ഫാ. ജോസ് കന്നുവെട്ടിയിൽ.