തഴപ്പായ ഉപയോഗിച്ചുള്ള കരകൗശല ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് തുടക്കമായി
1511417
Wednesday, February 5, 2025 7:14 AM IST
വൈക്കം: നാട്ടിൻപുറത്ത് അന്യമായിക്കൊണ്ടിരിക്കുന്ന തഴപ്പാനെയ്ത്തിന് പുതുജീവൻ നൽകുന്നതിനായി തഴപ്പായ കൊണ്ട് വിവിധ കരകൗശല ഉൽപന്നങ്ങൾ നിർമ്മിക്കാൻ വീട്ടമ്മമാർക്കും യുവതികൾക്കും പരിശീലനം നൽകുന്നു.
കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഹാൻ്റി ക്രാഫ്റ്റ് കമ്മീഷണറേറ്റ് കാര്യാലയം ജവഹർ സോഷ്യൽ വെൽഫയർ സർ മുഖേന നടത്തുന്ന രണ്ട് മാസത്തെ പരിശീലന പരിപാടിക്ക് തലയാഴത്ത് തുടക്കമായി.തലയാഴം പഞ്ചായത്തിലെ നെടുമ്പള്ളി ഹാളിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു നിർവഹിച്ചു.
തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ് അധ്യക്ഷത വഹിച്ചു. ഹാന്റി ക്രാഫ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ ലെനിൻരാജ് പദ്ധതി വിശദീകരണം നടത്തി. ഉല്ലലഅമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചരിണി നൈവേദ്യ അമൃത, ജവഹർ സോഷ്യൽ വെൽഫയർ സെന്റർ സെക്രട്ടറി പി.ജി. തങ്കമ്മ,ടി.പി. ആനന്ദവല്ലി, പഞ്ചായത്ത് അംഗം കൊച്ചുറാണി ബേബി തുടങ്ങിയവർ പ്രസംഗിച്ചു.
ഡിപ്പാർട്ട്മെന്റിലെ പ്രഗൽഭരായ പരിശീലകരുടെ മേൽനോട്ടത്തിലാണ് വനിതകൾക്ക് സഹായധനത്തോടെ പരിശീലനം നൽകുന്നത്.