വചനമാരി കണ്വന്ഷന് 2025
1510968
Tuesday, February 4, 2025 3:03 AM IST
കടുത്തുരുത്തി: സിഎസ്ഐ മധ്യകേരള മഹായിടവക ഏറ്റുമാനൂര്‍ വൈദിക ജില്ലയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വചനമാരി കണ്വന്ഷന് നാളെ മുതല്‍ മുതല്‍ ഒമ്പതുവരെ കുറുപ്പന്തറ മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. നാളെ രാത്രി ഏഴിന് സിഎസ്ഐ മധ്യകേരള മഹായിടവക ട്രഷറര്‍ റവ ജിജി ജോണ്‍ ജേക്കബ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മഹായിടവക അധ്യക്ഷന്‍ ബിഷപ്പ് റൈറ്റ് റവ.ഡോ. മലയില്‍ സാബു കോശി ചെറിയാന്, റവ.ഡോ. ജേക്കബ് ദാനിയേല്‍, റവ.ജോസഫ് തോമസ്, റവ.സതീഷ് വില്‍സണ്‍, ബ്രദര്‍ ബേസില്‍ വര്‍ഗീസ് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും.
ദിവസവും വൈകുന്നേരം ആറ് മുതല്‍ ഗാനശുശ്രൂഷ. കണ്‍വന്‍ഷനോടനുബന്ധിച്ചു ഏഴിന് സ്ത്രീജനസഖ്യത്തിന്റെയും ആത്മായസംഘടനയുടെയും സംയുക്ത യോഗവും എട്ടിന് സണ്‍ഡേ സ്കൂള്‍ കുട്ടികളുടെയും ഒമ്പതിന് യുവജനങ്ങളുടെയും സമ്മേളനങ്ങള്‍ മുട്ടുചിറ സെന്റ് പോള്‍സ് സിഎസ്ഐ ദേവാലയത്തില്‍ നടക്കും. ഒമ്പതിന് വൈകുന്നേരം കണ്വന്ഷന് സമാപിക്കും.
പത്രസമ്മേളനത്തില്‍ സിഎസ്ഐ ഏറ്റുമാനൂര്‍ വൈദിക ജില്ല ചെയര്മാന് റവ. ജോസഫ് തോമസ്, റവ. ദിലീപ് ഡേവിഡ്സണ് മാര്‍ക്ക്, റവ.ബിനി ജോസ്, ജെ.നേശമണി എന്നിവര്‍ പങ്കെടുത്തു.