സ്കൂൾ വാർഷികാഘോഷം
1511144
Tuesday, February 4, 2025 11:52 PM IST
ചാമംപതാൽ: പുഷ്പാരാം സ്കൂൾ 25-ാമത് വാർഷികാഘോഷം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കും. ചാമംപതാൽ ഫാത്തിമമാതാ പള്ളി വികാരി ഫാ. തോമസ് വലിയപറന്പിൽ ഉദ്ഘാടനം ചെയ്യും. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വിനയ ഗ്രേസി സിഎംസി അധ്യക്ഷത വഹിക്കും.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഓഫ് ലോ പ്രിൻസിപ്പൽ ഡോ. എസ്.എസ്. ഗിരി ശങ്കർ, പ്രിൻസിപ്പൽ സിസ്റ്റർ റിനി മരിയ സിഎംസി, പിടിഎ പ്രസിഡന്റ് വിദ്യാ വിജയൻ, പ്രീതി ജോൺസൺ, ഹെഡ് ബോയ് കാർത്തിക് അനൂപ് എന്നിവർ പ്രസംഗിക്കും.
വെച്ചൂച്ചിറ: സെന്റ് തോമസ് ഹൈസ്കൂൾ 71-ാം വാർഷികാഘോഷവും പ്രധാനാധ്യാപിക വി.ടി. ലിസി, ഓഫീസ് അസിസ്റ്റന്റ് തോമസ് വർഗീസ് എന്നിവരുടെ യാത്രയയപ്പ് സമ്മേളനവും പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് മനേജർ റവ. ഡോ. ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് മുഖ്യപ്രഭാഷണവും സ്കൂൾ മാനേജർ ഫാ. ബൈജു തോമസ് കളപ്പുരയിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. ജനറൽ കൺവീനർ സീനു ആന്റണി, പിടിഎ സെക്രട്ടറി ബെറ്റി സെബാസ്റ്റ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, പഞ്ചായത്തംഗം എസ്. രമാദേവി, റാന്നി ബിപിസി ഷാജി എം. സലാം, സിഎംഎസ് എൽപിഎസ് ഹെഡ്മാസ്റ്റർ സാബു പുല്ലാട്ട്, പിടിഎ പ്രസിഡന്റ് കെ.പി. ലിനോജ്, എംപിടിഎ പ്രസിഡന്റ് മതി സ്മിത ഗോപകുമാർ, അധ്യാപക പ്രതിനിധി തോമസ് കുര്യൻ, ഓഫീസ് സ്റ്റാഫ് പ്രതിനിധി മാത്യു ഷാജ്, സ്കൂൾ ലീഡർ നെബു കെ. ജോൺ, പിടിഎ സെക്രട്ടറി ബെറ്റി സെബാസ്റ്റ്യൻ, റിട്ട. ഹെഡ്മാസ്റ്റർ കെ.ജെ. പോൾ, ഹെഡ്മിസ്ട്രസ് വി.ടി. ലിസി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.