പ്രതിഷേധ പ്രകടനം നടത്തി
1511422
Wednesday, February 5, 2025 7:25 AM IST
വൈക്കം: കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചതിനെതിരെ സിപിഎം വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. വൈക്കം തെക്കേനട പി.കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു.
വൈക്കം ബോട്ട് ജെട്ടിയിൽ നടന്ന പ്രതിഷേധ യോഗം സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി പി. ശശിധരൻ അധ്യക്ഷത വഹിച്ചു.ഏരിയ കമ്മിറ്റി അംഗങ്ങളായ പി. ഹരിദാസ്, കെ.കെ. ശശികുമാർ, ടി.ടി. സെബാസ്റ്റ്യൻ, എം. സുജിൻ, സി.പി. ജയരാജ്, കവിത റെജി, എസ്. ദേവരാജൻ തുടങ്ങിയവർ സംബന്ധിച്ചു.