കാന്‍സര്‍ പ്രതിരോധ അവബോധ പരിപാടി
1511418
Wednesday, February 5, 2025 7:15 AM IST
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തിന്റെയും കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാന്‍സര്‍ പ്രതിരോധ ബോധവല്‍ക്കരണ പരിപാടി നടത്തി. പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
കുറുപ്പന്തറ കുടുംബരോഗ്യ കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷ ജെയ്നി തോമസ് അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെസിയ ജോര്‍ജ് കാന്‍സര്‍ ബോധവത്കരണ സെമിനാറിന് നേതൃത്വം നല്കി. വാര്‍ഡ് മെമ്പര്‍ സാലിമോള്‍ ജോസഫ് പ്രസംഗിച്ചു.
ഒരു മാസം നീണ്ടുനില്‍ക്കുന്ന സ്ത്രീകളിലെ ക്യാന്‍സര്‍ പരിശോധന പരിപാടി മാര്‍ച്ച് എട്ട് വരെ കുടുംബരോഗ്യ കേന്ദ്രത്തില്‍ വച്ച് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.