ഹൃദയാഘാതം: അതിരന്പുഴ സ്വദേശി ദുബായിൽ മരിച്ചു
1511110
Tuesday, February 4, 2025 11:52 PM IST
അതിരമ്പുഴ: യുവാവ് ദുബായിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. അതിരമ്പുഴ കോട്ടയ്ക്കുപുറം മാങ്കോട്ടിൽ ബനഡിക്ടിന്റെ (സോണി) മകൻ സിനു ബനഡിക്ട് (40) ആണ് കഴിഞ്ഞ ദിവസം ദുബായിൽ മരിച്ചത്.
മൃതദേഹം ഇന്നലെ നാട്ടിൽ എത്തിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ നടക്കും. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടിൽ കൊണ്ടുവരും.
ഭാര്യ: സോണിയ, അമ്മഞ്ചേരി കന്നുകുളം വാളംപറമ്പിൽ കുടുംബാംഗം. മാതാവ്: ലീലാമ്മ ബനഡിക്ട്. സഹോദരി സീന.