കാൻസർ ബോധവത്ക്കരണത്തിന്റെ ഭാഗമായി ഫ്ലാഷ്മോബും ദീപം തെളിക്കലും നടത്തി
1511419
Wednesday, February 5, 2025 7:25 AM IST
വൈക്കം: കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന്റെ ഭാഗമായി വൈക്കം നഗരത്തിൽ ബോധവൽക്കരണത്തിന്റെ ഭാഗമായി ഫ്ലാഷ് മോബും ദീപം തെളിയിക്കലും നടത്തി.
വൈക്കം ബോട്ടുജെട്ടിക്ക് സമീപംതലയോലപറമ്പ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് കോളജിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് നഗരത്തിന്റെ ഹൃദയം കവർന്നു. വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ് മെഴുകുതിരിയിൽ ദീപം പകർന്നു ദീപം തെളിക്കൽ ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ , ഇടയാഴം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.ബി. ഷാഹുൽ തുടങ്ങിയവർ സംബന്ധിച്ചു.