കലാലയ ശബ്ദവുമായി അരുവിത്തുറ കോളജിന്റെ ജോർജ്ജയ നാദം പുറത്തിറങ്ങി
1511095
Tuesday, February 4, 2025 4:12 PM IST
അരുവിത്തുറ: കലാലയത്തിന്റെ സ്പന്ദനങ്ങളുമായി അരുവിത്തറ സെന്റ് ജോർജസ് കോളജ് പുറത്തിറക്കുന്ന കാമ്പസ് മാഗസിൻ ജോർജ്ജയ നാദം പ്രകാശനം ചെയ്തു.
പ്രിൻസിപ്പൽ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ടിന് ആദ്യ പ്രതി നൽകിയാണ് ജോർജ്ജയ നാദത്തിന്റെ പ്രകാശന കർമം നിർവഹിച്ചത്.
വൈസ് പ്രിൻസിപ്പൽ ജിലു ആനി ജോൺ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം വിഭാഗം മേധാവി ജൂലി ജോൺ അധ്യാപികമാരായ മഹിമ യു.പി മെറിൻ സാറ ഇട്ടി തുടങ്ങിയവർ സംസാരിച്ചു.