തോട്ട ഉപയോഗിച്ച് മീൻപിടിത്തം വ്യാപകമെന്ന് പരാതി
1510870
Monday, February 3, 2025 11:38 PM IST
ചേനപ്പാടി: ചേനപ്പാടി-കരിന്പുകയം ചെക്ക്ഡാമിന് താഴെ മുതൽ വാളക്കയം കടവ് വരെയുള്ള ഭാഗത്ത് തോട്ട ഉപയോഗിച്ച് മീൻപിടിത്തം വ്യാപകമായതായി പരാതി.
സ്ഥിരമായി തോട്ടയിടീൽ നടക്കുന്നതിനാൽ സമീപമുള്ള വീടുകളുടെ ഭിത്തി വിള്ളുകയും നാശം സംഭവിക്കുകയും ആറ്റുതീരം ഇടിയുകയും ചെയ്യുന്നുണ്ട്. കരിന്പുകയത്തും പഴയിടത്തും ചെക്ക്ഡാമും പാലങ്ങളും ഉള്ളതിനാൽ തോട്ട ഉപയോഗിച്ചുള്ള മീൻപിടിത്തം ഇവയ്ക്ക് ഭീഷണിയാണ്. കൂടാതെ മത്സ്യസന്പത്ത് പാടേ ഇല്ലാതാകുമെന്നും നാട്ടുകാർ പറയുന്നു.
കൂടാതെ ആലമൂട്-പാലയ്ക്കപ്പടി ഭാഗത്ത് വ്യാപകമായി മോഷണവും മോഷണശ്രമങ്ങളും നടക്കുന്നതായി പരാതിയുണ്ട്. അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും പോലീസ് പരിശോധന ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.