മലയോര സംരക്ഷണ ജാഥയ്ക്ക് അഭിവാദ്യമർപ്പിച്ചു
1511143
Tuesday, February 4, 2025 11:52 PM IST
മുണ്ടക്കയം: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സംരക്ഷണ ജാഥയ്ക്ക് മുണ്ടക്കയത്ത് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ പ്രകടനമായെത്തി അഭിവാദ്യമർപ്പിച്ചു.
സംസ്ഥാന-ജില്ലാ ഭാരവാഹികളായ ജിജി പോത്തൻ, നാസർ പനച്ചി, സലീം കണ്ണങ്കര, സി.കെ. അബൂ ഉബൈദത്ത്, എം.എൻ. ദിവാകരൻ നായർ, അബ്ദു ആലസം പാട്ടിൽ, സണ്ണി കാഞ്ഞിരം, എം.സി. വർക്കി, ബിനോയ് തോമസ്, ബിന്റോ ജോസഫ്, ബിനോയ് ഇലവുങ്കൽ, റെസിൽ തേനമ്മാക്കൽ, സിബി വാഴൂർ, മാത്യു ഓലിക്കൽ, കെ.പി. മുകുന്ദൻ, അജ്മൽ പാറക്കൽ, അഷറഫ് ചങ്ങനാശേരി എന്നിവർ നേതൃത്വം നൽകി.