രാമപുരം കാര്‍ഷിക-ഭക്ഷ്യമേളയും പുഷ്പ പ്രദര്‍ശനവും 15, 16 തീയതികളിൽ
1510871
Monday, February 3, 2025 11:38 PM IST
രാമപുരം: പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി രാമപുരം സോണിന്റെയും സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയുടെയും വിവിധ ഭക്തസംഘടനകളുടെയും ആഭിമുഖ്യത്തില്‍ പള്ളി മൈതാനത്ത് കാര്‍ഷിക ഭക്ഷ്യമേളയും പുഷ്പ പ്രദര്‍ശനവും നടത്തും.
15നു വൈകുന്നേരം നാലുമുതല്‍ 16നു രാത്രി 8.30 വരെയാണ് കാര്‍ഷികമേള നടത്തുന്നത്. വിവിധ വിഭാഗങ്ങളിലായി 40ല്‍പരം സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാകും.
കാര്‍ഷികമേളയോടനുബന്ധിച്ച് മികച്ച മുതിര്‍ന്ന കര്ഷകന്, മികച്ച വനിതാ കര്‍ഷക, മികച്ച സമ്മിശ്ര കര്ഷകന്, മികച്ച കുട്ടിക്കര്ഷകന്, മികച്ച മത്സ്യ കര്ഷകന്, മികച്ച ഫലവൃക്ഷ കര്ഷകന്, മികച്ച നെല്കര്ഷകന്, മികച്ച കേരകര്ഷകന്, മികച്ച കിഴങ്ങുവര്‍ഗ കര്ഷകന്, മികച്ച പൂ കര്ഷകന്, മികച്ച ക്ഷീര കര്ഷകന് എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും. കാര്‍ഷിക മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മികച്ച സ്റ്റാളുകള്‍ക്കും കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും അവാര്‍ഡുകള്‍ ഉണ്ടായിരിക്കും.
കലാ-സാംസ്കാരിക രംഗത്തെ പ്രതിഭകളായ ചാലി പാലാ, ജിന്‍സ് ഗോപിനാഥ്, റെജി രാമപുരം, രാജേഷ് അമനകര, ബാബു സെബാസ്റ്റ്യന്‍, സാന്‍ജോ ജോസഫ് പൊരുന്നക്കോട്ട്, സഞ്ജു നെടുംകുന്നേല്‍, ജോബി പാലാ, രാമപുരം പ്രശാന്ത്, ടുബി രാമപുരം, സോനുമോള്‍, അലീനിയ സെബാസ്റ്റ്യന്‍, ഒവിയാറ്റസ് അഗസ്റ്റിന്, മനോജ് പണിക്കര്‍ തുടങ്ങിയവരെ ആദരിക്കും. കലാപ്രതിഭകളെ ഉള്‍പ്പെടുത്തി 15ന് വൈകുന്നേരം കലാസന്ധ്യയും ഉണ്ടായിരിക്കും.
കാര്‍ഷികമേളയില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകളും ഉണ്ടായിരിക്കും. ഭക്ഷ്യമേളയില്‍ പഴയകാല വിഭവങ്ങളും നാടന്‍ വിഭവങ്ങളും ആധുനിക വിഭവങ്ങളും ലഭ്യമാകും. പുഷ്പമേളയോടനുബന്ധിച്ച് വിവിധ ചെടികളും പുഷ്പങ്ങളും പരിചയപ്പെടുത്തലും വിപണനവും ഉണ്ടായിരിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്കും അലങ്കാര മത്സ്യങ്ങള്‍ക്കും പ്രത്യേക വിഭാഗങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കാര്‍ഷികമേളയ്ക്ക് ആകര്‍ഷണമായി ഒട്ടകസവാരിയും കുതിര സവാരിയും ഒരുക്കിയിരിക്കുന്നു. പ്രവേശനം സൗജന്യമായിരിക്കും. 16നു വൈകുന്നേരം 5.30ന് നടക്കുന്ന പൊതുസമ്മേളനത്തിലും അവാര്ഡ്ദാനചടങ്ങിലും മതമേലധ്യക്ഷന്മാരും ജനപ്രതിനിധികളും പങ്കെടുക്കും.
കാര്‍ഷികമേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നതിന് മേളയ്ക്ക് സാധിക്കുമെന്ന് ഫൊറോന പള്ളി വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം പത്രസമ്മേളനത്തില്‍ പറഞ്ഞു. സോണ്‍ ഡയറക്ടര്‍ ഫാ. ജോണ്‍ മണാങ്കല്‍, സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ ആലീസ് ജോര്‍ജ്, സോണല്‍ ജനറല്‍ കണ്‍വീനര്‍ ബിനു മാണിമംഗലം, സിബി കോയിപ്പിള്ളില്‍, കെ.കെ. ജോസ് കരിപ്പാക്കുടിയില്‍, വിശ്വന് രാമപുരം, മാത്തുക്കുട്ടി തെങ്ങുംപള്ളില്‍, സിബി മുണ്ടപ്ലാക്കല്‍, തോമസ് പുളിക്കപ്പടവില്‍, സജിമോന്‍ മിറ്റത്താനി, കുര്യാക്കോസ് മാണിവേലില്‍, റോസമ്മ, അമ്പിളി വിന്‍സ്, ടോം തോമസ് പുളിക്കച്ചാലില്, ബിനോയി ഊടുപുഴ, മനോജ് ചീങ്കല്ലേല്‍, ബിജു കുന്നേല്‍, തോമസ് പുണര്‍ത്താംകുന്നേല്‍, അരുണ്‍ കുളക്കാട്ടോലിക്കല് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.