ബ്രോഷർ പ്രകാശനം നടത്തി
1511421
Wednesday, February 5, 2025 7:25 AM IST
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന വടക്കുപുറത്തുപാട്ടിന്റെയും കോടിയർച്ചനയുടേയും ബ്രോഷറിന്റെ പ്രകാശനം നടന്നു. വൈക്കം മഹാദേവക്ഷേത്ര സന്നിധിയിൽ ഇന്നലെ വൈകുന്നേരം സി.കെ.ആശ എംഎൽഎ ബ്രോഷർ പ്രകാശനം ചെയ്തു.
അസിസ്റ്റന്റ് കമ്മീഷണർ എം.ജി. മധു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഈശ്വരൻ നമ്പൂതിരി, പ്രസിഡന്റ് അഡ്വ. എസ്.സുധീഷ്കുമാർ, ജനറൽ സെക്രട്ടറി പി. സുനിൽകുമാർ, വി. വിജേഷ്കുമാർ, കമ്മറ്റി അംഗങ്ങൾ, ഭക്തർ തുടങ്ങിയവർ സംബന്ധിച്ചു.