ചങ്ങനാശേരി മാര്‍ക്കറ്റിന്റെ ആധുനികവത്കരണം പാര്‍ലമെന്റില്‍ ഉന്നയിച്ച് കൊടിക്കുന്നില്‍
1510976
Tuesday, February 4, 2025 3:03 AM IST
ചങ്ങനാശേരി: പൗരാണിക പ്രസിദ്ധമായ ചങ്ങനാശേരി മാര്‍ക്കറ്റിന്റെ നവീകരണത്തിനും ആധുനികവത്കരണത്തിനും ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ റൂള്‍ 377 പ്രകാരം ഉന്നയിച്ചു.
മാര്‍ക്കറ്റിലെ അനാരോഗ്യകരമായ സാഹചര്യം, പര്യാപ്തമല്ലാത്ത അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം പാര്‍ലമെന്റിന്റെ അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യവികസനം, ശുചിത്വസംരക്ഷണ സംവിധനങ്ങള്‍ സംഭരണ സൗകര്യങ്ങള്‍ എന്നിവയില്ലാത്തത് വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും താത്പര്യങ്ങള്‍ ബാധിക്കുകയാണെന്നും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്നും എംപി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ അടിയന്തരമായി ആവശ്യമായ ധനസഹായം അനുവദിച്ച് വിപുലമായ നവീകരണ പദ്ധതികള്‍ നടപ്പിലാക്കണമെന്നും അതില്‍ ആധുനിക സ്റ്റാളുകള്‍, മെച്ചപ്പെട്ട മലിനജല ശുചീകരണ സംവിധാനങ്ങള്‍, ശുചിത്വ സൗകര്യങ്ങള്‍, ഭംഗിയുള്ള വിപണി പരിസരം എന്നിവ ഉള്‍പ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു.