കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റം: തൃക്കൊടിത്താനത്ത് കൺവൻഷൻ
1510974
Tuesday, February 4, 2025 3:03 AM IST
തൃക്കൊടിത്താനം: അതിരൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 15ന് നടക്കുന്ന കര്‍ഷക രക്ഷ നസ്രാണി മുന്നേറ്റത്തിന്റെ ഭാഗമായി തൃക്കൊടിത്താനം ഫൊറോനയിലെ വിവിധ ഇടവകകളുടെ സഹകരണത്തോടെ നാലുകോടിയില്‍ നടത്തിയ ഫൊറോന കണ്വന്ഷന് വികാരി ഫാ. സഖറിയാസ് കാരുവേലില്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍ അധ്യഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ ജിനോ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഫൊറോന ഡയറക്ടര്‍ ഫാ. ലിന്‍സ് തടത്തില്‍ വിഷായാവതരണം നടത്തി. ജനറല്‍ സെക്രട്ടറി ബോബി മുക്കാടന്‍, സിസി അമ്പാട്ട്, മെര്ലിന് മാത്യു, അഡ്വ. ഡെന്നീസ് ജോസഫ്, ജോഷി കൊല്ലാപുരം, ടോജി സെബാസ്റ്റ്യന്‍, ലാലി മാത്യു, സാലിമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.