കര്‍ഷകരക്ഷാ നസ്രാണീ മുന്നേറ്റം: തീം സോംഗ് റിലീസ് ചെയ്തു
1511428
Wednesday, February 5, 2025 7:25 AM IST
ചങ്ങനാശേരി: കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ ഇടവകകളുടെ സഹകരണത്തോടെ അതിരൂപതയിലെ മറ്റു സംഘടനകളുടെ പങ്കാളിത്തത്തില്‍ നടത്തുന്ന കര്‍ഷകരക്ഷാ നസ്രാണീസംഗമത്തിന്റെ തീം സോംഗ് പ്രകാശനം ചെയ്തു.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല പ്രകാശനകര്‍മം നിര്‍വഹിച്ചു.
അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ജനറല്‍ കണ്‍വീനര്‍ ജിനോ ജോസഫ്, സി.ടി. തോമസ് കാച്ചാങ്കോടം, ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലിന് കുരുവിള, രാജേഷ് ജോണ്‍, ടോമിച്ചന് അയ്യരുകുളങ്ങര, കുഞ്ഞ് കളപ്പുര, കെ.എസ്. ആന്റണി, സേവ്യര്‍ തോമസ് കൊണ്ടോടി, സെബാസ്റ്റ്യന്‍ പുല്ലാട്ടുകാല തുടങ്ങിയവര്‍ പ്രസംഗിച്ചു.