വിദ്യാഭ്യാസ സെമിനാര്‍
1511433
Wednesday, February 5, 2025 7:27 AM IST
ചങ്ങനാശേരി: ദളിത് കത്തോലിക്കാ മഹാജനസഭ (ഡിസിഎംഎസ്) ചെത്തിപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തില്‍ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ പാരീഷ് കോണ്‍ഫറന്‍സ് ഹാളില്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കും. യൂണിറ്റ് പ്രസിഡന്റ് ജയിംസ് ഇലവുങ്കലിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം വികാരി ഫാ. തോമസ് കല്ലുകളം സിഎംഐ ഉദ്ഘാടനം ചെയ്യും. കുട്ടിക്കാനം മരിയന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. റൂബിള്‍രാജ് ക്ലാസ് നയിക്കും.