റോഡിലേക്ക് പൊട്ടിവീണ കേബിൾ അപകടക്കുരുക്ക്
1510969
Tuesday, February 4, 2025 3:03 AM IST
വൈക്കം: റോഡിലേക്ക് പൊട്ടിവീണു കിടക്കുന്ന കേബിൾ അപകടക്കെണിയാകുന്നു. വൈക്കം മുരിയൻകുളങ്ങര ജംഗ്ഷന് സമീപത്തെ ശ്രീധർമ്മശാസ്ത ക്ഷേത്രത്തിനു മുന്നിലാണ് കേബിൾ പൊട്ടിക്കിടക്കുന്നത്.
വീതികുറഞ്ഞ ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങൾ പതിവാണ്.കേബിളിൽ കുരുങ്ങി ഇരുചക്ര വാഹന യാത്രികർ അപകടപ്പെടാൻ സാധ്യതയേറെയാണ്. അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.