മുതിർന്ന കോൺഗ്രസ് നേതാവിന് ആദരം
1511407
Wednesday, February 5, 2025 7:02 AM IST
അതിരമ്പുഴ: കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാത്മാഗാന്ധി കുടുംബസംഗമത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് വി.ടി. തോമസിനെ ആദരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ മഹാത്മഗാന്ധി കുടുംബ സംഗമത്തിന്റെ മണ്ഡലംതല ഉദ്ഘാടനം നിർവഹിച്ചു.
പി.വി. മൈക്കിൾ, ടി.എസ്. അൻസാരി, ജോസഫ് ചാക്കോ, റോയി കല്ലുങ്കൽ, ടോം പണ്ടാരക്കളം, ഗ്രിഗോറിയോസ് മലയിൽ, മഹേഷ് രാജ്, ബെന്നി ഇരിപ്പുമല, ടോമി മണ്ഡപത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.