കൺവൻഷൻ ഇന്നുമുതൽ
1511413
Wednesday, February 5, 2025 7:14 AM IST
പുതുപ്പള്ളി: സെന്റ് ജയിംസ് സിഎസ്ഐ ഇടവക കൺവൻഷൻ ഇന്ന് മുതൽ എട്ടു വരെ നടക്കും. റവ. സന്ദീപ് വിൽസൺ, റവ. സുനീഷ് പി. ദിവാകരൻ, റവ. സുനിൽ രാജ് സൈമൺ, ബ്രദർ കോശി ജോൺസൺ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
ഏഴിന് നടക്കുന്ന ഉപവാസ പ്രാർഥനയ്ക്ക് സുവിശേഷകൻ ജോബി മാത്യു നേതൃത്വം നൽകും. എല്ലാ ദിവസവും വൈകുന്നേരം ആറിന് ഗാനശുശ്രൂഷ. ഒമ്പതിന് കുടുംബസംഗമം. വിശുദ്ധ സംസർഗ ശുശ്രൂഷയിൽ ഇടവക വികാരി റവ. മാത്യു വി. പോൾ മുഖ്യകാർമികത്വം വഹിക്കും.
റവ. ഷിനോ ജേക്കബ് ചാക്കോ വചന ശുശ്രൂഷ നിർവഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന കുടുംബസംഗമത്തിൽ ബ്രദർ ബേസിൽ ജോർജ് ഉദ്ഘാടനം ചെയ്യും.