സ്കൂൾ വാർഷികം
1510866
Monday, February 3, 2025 11:38 PM IST
മുണ്ടക്കയം: സെന്റ് ആന്റണീസ് യുപി സ്കൂളിന്റെ 71-ാമത് വാർഷികാഘോഷവും ഹെഡ്മാസ്റ്റർ ബിജോയി വർഗീസ്, സീനിയർ അസിസ്റ്റന്റ് നിഷ പി. തോമസ് എന്നിവരുടെ യാത്രയയപ്പും നടത്തി. രൂപത കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് ആയലൂപറമ്പിൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ ഫാ. ജയിംസ് മുത്തനാട്ട് അധ്യക്ഷത വഹിച്ചു.
എഇഒ എം. രമേശ്, കൊക്കയാർ പഞ്ചായത്തംഗം സ്റ്റാൻലി സണ്ണി, ഹെഡ്മാസ്റ്റർ സിജു കുര്യൻ, ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ഗ്രേസമ്മ മാത്യു, പിടിഎ പ്രസിഡന്റ് ബിനു സേവ്യർ, അധ്യാപക പ്രതിനിധികളായ ഫാ. ബിനു സിഎം, സൗമ്യ ആന്റണി, ബിജോയ് വർഗീസ് എന്നിവർ പ്രസംഗിച്ചു.