ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ ഡിജിറ്റൽ മാമോഗ്രാം
1511426
Wednesday, February 5, 2025 7:25 AM IST
ചങ്ങനാശേരി: ചങ്ങനാശേരിയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ മാമോഗ്രാം സംവിധാനം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ സ്ഥാപിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. ആര്‍ച്ച്ബിഷപ് ജോര്‍ജ് കോച്ചേരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യപ്രവര്‍ത്തക നിഷ ജോസ് കെ. മാണി മുഖ്യാതിഥിയായിരുന്നു.
മാസത്തില്‍ ഒരിക്കലുള്ള സ്വയം സ്തന പരിശോധനയും വര്‍ഷത്തില്‍ ഒരിക്കലുള്ള മാമോഗ്രാം പരിശോധനയും സ്തനാര്‍ബുദം നേരത്തെ കണ്ടുപിടിക്കുന്നതിനും രോഗത്തെ അതിജീവിക്കുന്നതിനും ഏറെ സഹായകരമാണെന്ന് നിഷ ജോസ് കെ. മാണി അഭിപ്രായപ്പെട്ടു.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരു മാസക്കാലത്തേക്ക് മാമോഗ്രാഫി പരിശോധന 1500 രൂപയ്ക്കു ലഭ്യമാണെന്നും സര്‍ഗക്ഷേത്ര വിമന്‍സ് ഫോറത്തിന്റെ സഹകരണത്തോടെ 300 പേര്‍ക്ക് സൗജന്യമായി മാമോഗ്രാം പരിശോധന നല്കുന്ന പദ്ധതിയും ഒരുക്കുന്നുണ്ടെന്നും ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു.
അതിരൂപത വികാരി ജനറല്‍ മോണ്‍. ജോണ്‍ തെക്കേക്കര, ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. ജോസ് പുത്തന്‍ചിറ, ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, ഡോ. എന്‍. രാധാകൃഷ്ണന്, ഡോ. തോമസ് സക്കറിയ, ഡോ. ജേക്കബ് കുര്യന്, ഡോ. ബോബന് തോമസ്, ഡോ. ബ്ലെസി ജോണ്‍സ്, ഡോ. അഹാന മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫോണ്‍: 0481 272 2100