ആയുർവേദത്തിന്റെ പ്രസക്തി അനുദിനം വർധിക്കുകയാണെന്ന് മന്ത്രി വി.എൻ. വാസവൻ
1510970
Tuesday, February 4, 2025 3:03 AM IST
വൈക്കം: ആയുർവേദത്തിന്റെ പ്രസക്തി അനുദിനം വർധിച്ചു വരികയാണെന്നും ആയുർവേദത്തിന്റെ മാഹാത്മ്യം പുതുതലമുറയും ഉൾക്കൊള്ളണമെന്നും മന്ത്രി വി.എൻ. വാസവൻ.
ഉദയനാപുരം പഞ്ചായത്തും വല്ലകം ശ്രീകൃഷ്ണ ആയുർവേദ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറും വാർഷികാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സി.കെ.ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. പത്മശ്രീ ചെറുവയൽ രാമൻ മുഖ്യപ്രഭാഷണം നടത്തി. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, ശ്രീകൃഷ്ണ ആയുർവേദ ചീഫ് ഫിസിഷ്യൻ ഡോ. വിജിത്ത് ശശിധർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, പഞ്ചായത്ത് അംഗം രേവതി മനീഷ്, പി.എം. പ്രെറ്റി, ജൈവകർഷകൻ വേണുഗോപാൽ, ഡി. മനോജ്, ഡോ. വിദ്യ വിജിത്, ഡോ. ആരോമൽ തുടങ്ങിയവർ സംബന്ധിച്ചു.